ഈ മത്സ്യങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക പഴകിയ മൽസ്യങ്ങൾ വിപണിയിൽ

0

മത്സ്യങ്ങൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി ഏകദേശം ഒരാഴ്ചയോളം ആയിട്ടും ഇപ്പോഴും വിപണിയിൽ പച്ച മത്സ്യങ്ങൾ ലഭ്യമാണ്. പല ആളുകളും ഇത് എവിടെ നിന്നാണ് വിപണിയിലെത്തുന്നത് എന്ന് ആലോചിക്കാറില്ല.കിട്ടുന്ന മത്സ്യം എവിടെനിന്നാണെന്ന് പോലും ചിന്തിക്കാതെ അത് വാങ്ങി കറിവെച്ച് കഴിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ട്രോളിങ് നിരോധനം ഉള്ളതുകൊണ്ട് തന്നെ ഇപ്പോൾ മത്സ്യബന്ധന തൊഴിലാളിളും ബോട്ടുകളും ഒന്നും മത്സ്യബന്ധനത്തിനായി പോകുന്നില്ല. കൂടാതെതന്നെ കാലാവസ്ഥ മുൻനിർത്തി മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നുള്ള മുൻകരുതലും ഗവൺമെൻറ് നൽകിയിട്ടുണ്ട്. ഇതൊക്കെ ആയിട്ടും ഇപ്പോഴും വിപണിയിൽ പച്ച മത്സ്യങ്ങൾ ലഭ്യമാണ്. കാലപ്പഴക്കം ചെന്ന മത്സ്യങ്ങളാണ് ഇത്തരത്തിൽ വിപണിയിലെത്തുന്നത്. നിരവധി ആളുകൾ പഴയ മത്സ്യങ്ങൾ ലഭിക്കുന്നു എന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് ഈയൊരു വിവരം ഇപ്പോൾ പുറത്തായിരിക്കുന്നത്.പല ആളുകളും മത്സ്യം വീട്ടിൽ കൊണ്ടുപോയി കഴുകുമ്പോൾ ആണ് മത്സ്യത്തിന് കാലപ്പഴക്കം ഉണ്ട് എന്ന് മനസ്സിലാക്കുന്നത്. ലോക്ക് ഡൗൺ കാലത്തും മത്സ്യവിപണനത്തിന് തടസ്സം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

 

 

പരിശോധന ഉദ്യോഗസ്ഥർ പലരും മറ്റുള്ള ഡ്യൂട്ടികളിൽ ആയതുകൊണ്ട് തന്നെ പരിശോധന കൃത്യമായി നടക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ കാലപ്പഴക്കംചെന്ന മത്സ്യങ്ങൾ ആളുകളിലേക്ക് എത്താൻ ഇടയായത്.അതുകൊണ്ടുതന്നെ മത്സ്യം കഴിക്കുന്ന ആളുകൾ ആണെങ്കിൽ ട്രോളിങ് നിരോധനം കഴിഞ്ഞതിനുശേഷം മാത്രം മത്സ്യം വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കാരണം ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നതിൽ ഭൂരിഭാഗം മത്സ്യവും മായം കലർന്നതും ആരോഗ്യത്തിന് ഹാനികരവുമാണ്. ഫോർമാലിൻ, അമോണിയം തുടങ്ങിയ രാസവസ്തുക്കൾ മനുഷ്യ ശരീരത്തിൽ എത്തിയാൽ ക്യാൻസർ,അൾസർ എന്നിവ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പച്ച മത്സ്യം ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/NaUEeOAeBq0

Leave A Reply

Your email address will not be published.