ക്ഷേമ പെൻഷൻ ഇനിമുതൽ 2000 രൂപയോ ? സത്യം എന്തെന്ന് അറിയാം

ധനഞെരുക്കം മറികടക്കാൻ സാമൂഹ്യ സുരക്ഷ പെൻഷൻ കമ്പനി വഴി പണം കടമെടുക്കാൻ സംസ്ഥാന സർക്കാർ. 2000 കോടി കടമെടുത്ത് ഒരു മാസത്തെ പെൻഷന് വിതരണം ചെയ്യാനും ബാക്കി തുക നിത്യ ചെലവുകൾക്ക് മാറ്റി വെക്കാനുമാണ് സർക്കാരിൻറെ തീരുമാനം.ശമ്പള വിതരണവും വായ്പാ തിരിച്ചടവും അടക്കം പ്രതിസന്ധികൾ പലത് ഉള്ള സാഹചര്യത്തിലാണ് 2000 കോടി സഹകരണ മേഖലയിൽ നിന്ന് വായ്പയെടുക്കാൻ സർക്കാർ തീരുമാനിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിക്ക് വായ്പ നൽകാൻ രൂപീകരിച്ച സഹകരണ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്നാണ് പണം കടമെടുക്കുന്നത്. എട്ടര ശതമാനം പലിശ നിരക്കിൽ ഒരു വർഷത്തേക്കാണ് വായ്പ എടുക്കുന്നത്. ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച ഉത്തരവും ഉടനിറങ്ങും. സംസ്ഥാനത്ത് സാധാരണക്കാരുടെ വലിയ ആശ്രയമായി മാറിക്കഴിഞ്ഞ ക്ഷേമ പെൻഷൻ കുത്തനെ കൂട്ടാൻ സംസ്ഥാന സർക്കാർ. തുടർഭരണത്തിന് ശേഷം ക്ഷേമ പെൻഷൻ കൂട്ടിയിട്ടില്ലെന്നതിനാൽ ഇക്കാര്യത്തിൽ പ്രതിഷേധം സജീവമാണ്.

 

 

അഞ്ചു മാസത്തെ പെൻഷൻ കൊടുക്കാൻ ശേഷിക്കുന്നതിനാൽ തെരഞ്ഞെടുപ്പിന് മുൻപ് ഇത് കൊടുത്തു തീർക്കാനും ശ്രമം ആരംഭിച്ചു.നിലവിൽ 1,600 രൂപയാണ് വിവിധ ക്ഷേമ പെൻഷനുകളായി സർക്കാർ നൽകുന്നത്. ഇത് 2,000 രൂപയാക്കാനാണ് നീക്കം. 2,500 രൂപ പെൻഷൻ നൽകുമെന്നായിരുന്നു ഇടതുപക്ഷം പ്രകടനപത്രികയിൽ അറിയിച്ചിരുന്നത്. എന്നാൽ, ഭരണത്തിലെത്തിയശേഷം സാമ്പത്തിക പ്രതിസന്ധിയായതോടെ പെൻഷൻ വർധന നിലച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തവണയും പെൻഷൻ വർധിപ്പിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്ന ആശങ്കയെത്തുടർന്നാണ് പെൻഷൻ വർധിപ്പിക്കുന്നത്.എന്നാൽ പെൻഷൻ കുടിശിക എല്ലാം വിതരണം, തീർത്തു നൽകും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/mLPdg5-AtrU

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article