ഈ വർഷം മലയാള സിനിമാ പ്രേക്ഷകരും മോഹൻലാൽ ആരാധകരുമെല്ലാം ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ. മോഹൻലാലും ലിജോ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന ഹൈപ്പോടെയാണ് വാലിബൻ എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകൾക്കും സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. വാലിബന്റെ പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം വൈറലാകാറുണ്ടെങ്കിലും അവയൊന്നും തന്നെ ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് ഒരു സൂചനകളും നൽകിയിട്ടില്ല. എന്നാൽ, ഫാൻ പേജുകളിലും മറ്റും ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ യുഎഇയിലെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ വോക്‌സ് സിനിമാസിന്റെ വെബ്‌സൈറ്റിൽ ചില സുപ്രധാന വിവരങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
മലൈക്കോട്ടൈ വാലിബന്റെ കഥാസംഗ്രഹവും ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു എന്ന വാർത്തകളും സോഷ്യൽ മീഡിയയയിൽ വരുന്നു ,ഏഷ്യാനെറ്റ് ആണ് മലൈക്കോട്ടെ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ഒ ടി ടി റൈറ്റ്‍സ് നേടിയത് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാർ ആണ്. അതേസമയം, ഒടിടി റിലീസ് എപ്പോഴാണെന്ന് വ്യക്തമല്ല. എന്നാൽ മികച്ച ഒരു വിജയം തന്നെ ആയിരിയ്ക്കും ഈ ചിത്രം എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,