ഇംഗ്ലണ്ടിലെ അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് വൈറൽ വീഡിയോ

ഇംഗ്ലണ്ടിലെ അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം . ശബരിമലയിൽ മകര വിളക്ക് മഹോത്സവം നടക്കുമ്പോൾ അതേ സമയത്ത് യു കെയിലും മകരവിളക്ക് മഹോൽസവം നടക്കും. പ്രതീകാത്മക 18പടിയും എല്ലാ പ്രത്യേകതകളും ആയി ബ്രിട്ടനിലെ ശബരിമല ഒരുങ്ങിയത് കെന്റ് എന്ന സ്ഥലത്താണ്‌.കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം.ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. യൂറോപ്പിലെ ഏക അയ്യപ്പ ക്ഷേത്രം എന്ന പ്രത്യേകതയും ഉണ്ട്. ജനുവരി 15 തിയതി തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 മണി മകരവിളക്കിനോടനുബന്ധിച്ചുള്ള പ്രധാന ക്ഷേത്രത്തിൽ, പൂജകളെല്ലാം നടത്തപ്പെടുന്നതായിരിക്കും. ഗണപതിഹോമം, കെട്ടുനിറ, നെയ്യഭിഷേകം, നെയ്‌വിളക്ക്, നീരാഞ്ജനം, എള്ളുതിരി തുടങ്ങിയ പൂജകൾ ക്ഷേത്രത്തിൽ ഉണ്ടാകും. വൃതം നോറ്റ് അനേകം അയ്യപ്പന്മാ​‍ാ ഈ ദിവസം യു കെയിലെ കെന്റ് ക്ഷേത്രത്തിൽ എത്തും. എത്തി ചേരുന്ന അയ്യപ്പന്മാർക്ക് ആവശ്യമായ സർവീസുകൾ എല്ലാം ചെയ്യാൻ കെന്റ് അയ്യപ്പ ക്ഷേത്രം സജ്ജമായി.

 

 

ഇംഗ്ലണ്ടിന്റെ നാനാഭാഗത്തുനിന്നും വന്നെത്തുന്ന അയ്യപ്പഭക്തരുടെ ബാഹുല്യം നിമിത്തം,കെന്റ് അയ്യപ്പക്ഷേത്രം, പുതിയ ഒരു ക്ഷേത്രസമുച്ചയത്തിന്റെ പ്രാരംഭനടപടികൾ 2023 നവംബർ മാസത്തിൽ തുടങ്ങുകയും അതിന്റെ ഭാഗമായി അയ്യപ്പക്ഷേത്രം താത്കാലികമായ ഒരിടത്തേക്ക് മാറ്റുകയും ചെയ്‌തിരുന്നു. നിത്യേനയുള്ള പൂജാദികർമങ്ങൾക്കു തടസം വരാതിരിക്കുവാനും അയ്യപ്പഭക്തർക്കു ദര്ശനപുണ്യം സാധ്യമാക്കുവാനുമായിട്ടാണ് സ്ഥലപരിമിതി ഏറെയുണ്ടെങ്കിലും താൽക്കാലികമായി കെന്റ് അയ്യപ്പ ക്ഷേത്രം പുതിയ സ്ഥലത്തു അയ്യപ്പഭക്തർക്കായി പ്രവർത്തനം ആരംഭിച്ചത്.എന്നാൽ ഈ വീഡിയോ ഏലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article