ജനുവരി 15 മുതൽ 3 സെന്റ് സ്ഥലം എങ്കിലും ഉള്ളവർ ശ്രദ്ധിക്കുക

3 സെന്റ് സ്ഥലം എങ്കിലും ഉള്ളവർ ശ്രദ്ധിക്കുക ജനുവരി 15 മുതൽ ആരംഭിക്കുന്നു . RDO ഓഫീസുകളിൽ ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് ജനുവരി 15 മുതൽ ഫെബ്രുവരി 17 വരെ റവന്യൂ വകുപ്പ് മന്ത്രി നേരിട്ട് അദാലത്ത് സംഘടിപ്പിക്കുന്നു. ആദ്യഘട്ടമായി സൗജന്യ തരം മാറ്റത്തിന് അർഹതയുളള അപേക്ഷകളാണ് അദാലത്തിലൂടെ തീർപ്പാക്കുക. 25 സെന്റ് വരെ വിസ്തൃതിയുളള ഭൂമിക്കാണ് സൗജന്യത്തിന് അർഹതയുളളത്.RDO ഓഫീസുകളിൽ 2023 ഡിസംബർ വരെ കുടിശിക ആയ ഇത്തരത്തിലുളള എല്ലാ അപേക്ഷകളും അദാലത്തിലേക്ക് പരിഗണിക്കും. ഇതുവരെ 1,18,253 അപേക്ഷകളാണ് ഇത്തരത്തിൽ തീർപ്പാക്കാനുളളത്. അപേക്ഷകർക്ക് അദാലത്തിൽ ഹാജരാകാൻ നിർദേശിച്ച് ഒരു സന്ദേശവും ഒപ്പം ഒരു ടോക്കൺ നമ്പരും പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പരിലേക്ക് SMS ആയി ലഭിക്കും.

 

 

അപേക്ഷകർക്ക് അദാലത്തിൽ ഹാജരാകാൻ നിർദ്ദേശിച്ച് ഒരു സന്ദേശവും ഒപ്പം ഒരു ടോക്കൺ നമ്പരും പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പരിലേക്ക് ടങട ആയി അയക്കും. ഇക്കാര്യത്തിൽ അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ അക്ഷയ കേന്ദ്രത്തിന്റെ നമ്പരാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ ഈ നമ്പരിലേക്ക് ആയിരിക്കും സന്ദേശം ലഭിക്കുക. ഇക്കാര്യത്തിൽ പൊതുജനങ്ങൾ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് തങ്ങളുടെ അപേക്ഷകൾ അദാലത്തിൽ പരിഗണിക്കപ്പെടുമോ എന്ന് ഉറപ്പാക്കേണ്ടത് അദാലത്തിൽ പങ്കെടുക്കേണ്ടതുമാണ്. അദാലത്തിൽ തീർപ്പാക്കുന്ന അപേക്ഷകളുടെ തരം മാറ്റ ഉത്തരവുകൾ അന്നേ ദിവസം തന്നെ വിതരണം ചെയ്യുമെന്നും പറഞ്ഞു.അപേക്ഷകൾ അദാലത്തിൽ പരിഗണിക്കപ്പെടുമോ എന്ന് ഉറപ്പാക്കാൻ പൊതുജനങ്ങൾ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടണം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/MsN_DFBD_2s

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article