കുടിശ്ശിക ക്ഷേമപെൻഷൻ വിതരണം സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ നടക്കും. ജൂലൈ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. മൂന്ന് മാസത്തെ കുടിശ്ശിക കൂടി നൽകാനുണ്ട്. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് 667 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.ക്ഷേമപെൻഷന് പണമനുവദിച്ചു എന്ന് ഞായറാഴ്ച തന്നെ ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിരുന്നുവെങ്കിലും ഇതിൽ ഉത്തരവായിരുന്നില്ല. തുടർന്ന് ധനവകുപ്പിന് പണം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടികൾ നീണ്ടു പോകുന്നതെന്ന് വിമർശവുമുയർന്നു. പിന്നാലെയാണ് ഇന്നലെ ഒരു മാസത്തെ പെൻഷന് പണമനുവദിച്ചു കൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങിയത്.54000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നൽകാനുണ്ട്. കേന്ദ്രം മര്യാദയ്ക്ക് നമുക്ക് തരാനുള്ളത് തരണമെന്നും മന്ത്രി പറഞ്ഞു.
6 മാസത്തെ കുടിശ്ശികയിം ഒരു മാസത്തെ കുടിശ്ശിക നൽകുമെന്ന് ബുധനാഴ്ച ധനമന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കാനുള്ള വിഹിതത്തിലുണ്ടായ തടസ്സമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി പറഞ്ഞു. പണം കണ്ടെത്താൻ വൈകിയതാണ് ക്ഷേമ പെൻഷൻ വിതരണം വൈകാൻ കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കുടിശ്ശിക ക്ഷേമപെൻഷൻ 1600 രൂപ വിതരണം എപ്പോൾ ഏവരും കാത്തിരുന്ന ചോദ്യങ്ങൾ , ഈ വാർത്തകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക