കലിയിൽ കടയും പൊളിച്ചടുക്കി പഴക്കുലയും തിന്ന് ഇടഞ്ഞ ആന

0

ആനകൾ ഇടയുന്നു പതിവ് കാഴ്ച ആണ് എന്നാൽ അത്തരത്തിൽ ആനകൾ ഇടഞ്ഞു ഉണ്ടാവുന്ന പ്രശനങ്ങൾ എല്ലാം നമ്മൾ നിരവധി കണ്ടിട്ടുള്ളതാണ് , എന്നാൽ അത്തരത്തിൽ ആനകൾ ഇടഞ്ഞു ഉണ്ടായ ഒരു പ്രശനം ആണ് ഇത് ,കുന്നംകുളം പെലക്കാട്ട്‌ പയ്യൂരിൽ ആന ഇടഞ്ഞു, പെലക്കാട്ട്‌ പയ്യൂർ മഹർഷിക്കാവ്‌ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ്‌ പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പ്‌ കഴിഞ്ഞ്‌ മടങ്ങുന്നതിനിടെ ഇടഞ്ഞത്‌ . അരമണിക്കൂറോളം നേരം റോഡിൽ നിലയുറപ്പിച്ച ആന പിന്നീട് പെലക്കാട്ട്‌ പയ്യൂർ സ്വദേശി കാടാമ്പുള്ളി കാസിമിൻറെ പെട്ടിക്കട ഭാഗികമായി തകർത്തു.

 

 

കുന്നംകുളം എലിഫൻറ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് അരമണിക്കൂറിലധികം പരിശ്രമിച്ചാണ്‌ ആനയെ തളച്ചത്‌. ഇന്നലെെ കൊയിലാണ്ടിയിലും സമാനമായ സംഭവം നടന്നിരുന്നു. കൊയിലാണ്ടി വിയ്യൂർ വിഷ്‌ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത് ഞായറാഴ്‌ച രാത്രി 11:45 ഓടെ പാപ്പച്ചൻ ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നെള്ളിപ്പന് ശേഷം അക്രമാസക്തനാവുകയായിരുന്നു. ക്ഷേത്ര ഭണ്ഡാരം തകർത്തശേഷം പരിസരത്ത് നിലയുറപ്പിച്ച ആന മതിലിൽ സ്ഥാപിച്ച വിളക്ക് കാലുകളും ഇലക്ട്രിക് പോസ്‌റ്റുകളും തകർത്തു. ഇതിനിടെ അനുനയിപ്പിക്കാൻ ശ്രമിച്ച പാപ്പാന്മാർക്കു നേരെ കണ്ണിൽ കണ്ട സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.