ഭ​ഗവദ് ​ഗീതയും ഇന്ത്യൻ സംസ്‌കാരവും മുറുകെ പിടിച്ചൊരു ഓസ്‌ട്രേലിയൻ സത്യപ്രതിജ്ഞ

ഭഗവത് ഗീതയും ഭാരത സംസ്കാരവും ലോകത്തിനു മുന്നിൽ വീണ്ടും ഭാരതത്തിന്റെ അഭിമാനമാകുന്നു. ഭഗവദ് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഓസ്ട്രേലിയൻ പാർലമെന്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ വംശജൻ ആയ വരുൺ ഘോഷ്. വൈവിധ്യമായ ഭാരതീയ സംസ്കാരത്തെ മാറോടണച്ച് ഇന്ത്യൻ വംശജൻ ബാരിസ്റ്റർ വരുൺ ഘോഷ്. ഓസ്ട്രേലിയൻ പാർലമെന്റിൽ ഭ​ഗവദ് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് അദ്ദേഹം. പൈതൃകത്തെയും സംസ്കാരത്തെയും മൂല്യങ്ങളെയും മുറുകെ പിടിക്കുന്നതിൽ വരുൺ ഘോഷിന്റെ പ്രതിബദ്ധത ലോകമെമ്പാടും ആഘോഷമാക്കുകയാണ്.ഓസ്ട്രേലിയയുടെ ചരിത്രത്തിൽ‌ ഭ​ഗവദ് ​ഗീതയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വ്യക്തിയാണ് വരുൺ ഘോഷ്. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ പുതിയ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് ഭ​ഗവദ് ​ഗീത തൊട്ട് സത്യവാചകം ചൊല്ലിയത്. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നിന്നും ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്നും പിന്തുണ ലഭിച്ചതിന് ശേഷമാണ് പുതിയ നിയമനം. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബെനീസ് ഘോഷിന് ആശംസകൾ നേർന്നു.

 

 

ഘോഷിന്റെ വൈദ​ഗ്ധ്യം തെളിയിക്കും വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. താങ്കളെ പോലുള്ള ഒരാളെ തങ്ങളുടെ സംഘത്തിന് ലഭിച്ചത് ഭാ​ഗ്യമാണെന്നും ഉത്തമമായ തിരഞ്ഞെടുപ്പാണ് ഇതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോം​ഗും ഘോഷിനെ സ്വാഗതം ചെയ്തു. ഭ​ഗവദ് ​ഗീതയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ ഓസ്ട്രേലിയൻ സെനറ്ററാണ് ഘോഷ്, എന്നാൽ ഇതൊരു അവസാനം ആകരുതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷാൽ ഭ​ഗവദ് ​ഗീതയുടെ ചൈതന്യം ഭരണകാര്യങ്ങളിലും ഉണ്ടാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭാരതത്തിന്റെ പാരമ്പര്യങ്ങൾ ജീവിത ചര്യയാക്കി പ്രഘോഷിക്കുന്ന മറ്റൊരു നേതാവാണ് ബ്രിട്ടൻ പ്രധാനമന്ത്‌ രി ഋഷി സ്‌നാക് ആഴ്ച്ചയിൽ ഒരിക്കൽ എങ്കിലും ക്ഷേത്ര ദർശനം, എല്ലാ ദിവസവും വീട്ടിൽ ഇഷ്ട ദൈവമായ ഗണപതിയേ വണങ്ങി തൊഴുതാണ്‌ പുറത്തേക്ക് പോവുക. വീട്ടിൽ പ്രധാനപ്പെട്റ്റ എല്ലാ ഹിന്ദു ദൈവങ്ങൾക്കും പ്രത്യേക സ്ഥാനങ്ങൾ.. ഭഗവദ് ഗീതയുടെ തികഞ്ഞ അനുയായി. സഞ്ചരിക്കുന്ന കാറിൽ എപ്പോഴും ഭഗവദ് ഗീത ഉണ്ടാകും. മാത്രമല്ല പ്രധാന പരിപാടികൾ ജീവിതത്തിൽ തുറ്റങ്ങുന്നത് എല്ലാം ഗോ പൂജ നടത്തി. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ,

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article