രാജ്യത്തെ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്കായി കാത്തിരിക്കുന്നത്. ചെറുകിട കർഷകരുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ജനപ്രിയ പദ്ധതികളിലൊന്നാണ് കേന്ദ്ര സർക്കാരിന്റെ പിഎം കിസാൻ നിധി. പദ്ധതിയിലൂടെ പ്രതിവർഷം 6000 രൂപ അർഹരായ കർഷകരിലേക്ക് എത്തുന്നു. മൂന്ന് ഗഡുക്കളായാകും ഇത് ലഭ്യമാകുക. ഇത്തരത്തിൽ പിഎം കിസാൻ സമ്മാൻ നിധിയുടെ പതിനഞ്ചാം ഗഡുവാണ് നവംബറിൽ കർഷകിരിലേക്ക് എത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാം. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്‌ക്കു കീഴിൽ കർഷകർക്ക് പ്രതിവർഷം 12,000 രൂപ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്‌ദാനം ഫെബ്രുവരി ഒന്നിന്റെ കേന്ദ്ര ബഡ്‌ജറ്റിൽ ഇടം പിടിച്ചേക്കും.പിഎം-കിസാൻ യോജന പ്രകാരം ഗുണഭോക്താക്കൾക്ക് പ്രതിവർഷം 6,000 രൂപ മാത്രമാണ് ലഭിക്കുന്നത്.കഴിഞ്ഞ നവംബറിൽ രാജസ്ഥാനിലെ ഹനുമാൻഗഡിൽ തിരഞ്ഞെടുപ്പ് റാലിയിലാണ് കിസാൻ സമ്മാൻ നിധി ഇരട്ടിയാക്കുമെന്ന വാഗ്‌ദാനം പ്രധാനമന്ത്രി മോദി നടത്തിയത്.പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി,
ഭൂവുടമസ്ഥരായ കർഷക കുടുംബങ്ങൾക്ക് 2,000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായാണ് സഹായം നൽകുന്നത്.കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പിഎം-കിസാൻ 16-ാം ഗഡുവായ17,000 കോടി രൂപ 8.5 കോടി കർഷകർക്ക് പ്രധാനമന്ത്രി വിതരണം ചെയ്‌തിരുന്നു.നിങ്ങളും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇൻസ്‌റ്റാൾമെൻറിൻറെ ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇതിനായി നിങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം ഇ-കെവൈസി ചെയ്യേണ്ടതുണ്ട്. അന്തിമമായി നൽകിയ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ നിങ്ങൾ ഗുണഭോക്തൃ ലിസ്റ്റിൽ പരിശോധിക്കണം.പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ നിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്ന കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ട് അവരുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. അതുകൂടാതെ, പിഎം കിസാൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ പൂരിപ്പിച്ച ഇ-കെവൈസി സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു, കൂടുതൽ അറിയാൻ വീഡിയോ കാണുക ,