ഇഷ്ട്ട നടി കാരി ഹോട്ടലിൽ ഭക്ഷണം കഴിച്ചിരിക്കെ കാർ പാഞ്ഞുകയറി പല എല്ലുകളും തകർന്നു.. ഗുരുതരവസ്ഥയിൽ, ബ്ലാക്ക് പാന്തറിലൂടെ ശ്രദ്ധേയയായ നടി കാരി ബെർനൻസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുകയായിരുന്ന താരത്തെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 29കാരിയായ നടിക്ക് ഗുരുതരമായി പരിക്കേറ്റും. പുതുവത്സര ദിനത്തിൽ പുലർച്ചെ 1.30ഓടെ മാൻഹട്ടനിൽ വച്ചാണ് അപകടമുണ്ടായത്. ചിർപ് റസ്റ്റോറന്റിലെ ഔട്ട്‌ഡോർ ഏരിയയിൽ ഭക്ഷണം കഴിക്കുകയായിരുന്നു താരം. നിയന്ത്രണം വിട്ടെത്തിയ കാർ റോഡിൽ നിന്ന് റസ്റ്റാറന്റിന് നേരേ പാഞ്ഞടുക്കുകയായിരുന്നുഇടിയുടെ ആഘാതത്തിൽ കാരിയുടെ ശരീരത്തിൽ മൂന്നോളം ഭാഗത്ത് എല്ലുകൾ പൊട്ടി. താടിയെല്ലിനും തലയ്ക്കും പരിക്കേറ്റു. നടിയുടെ പല്ലുകളും അപകടത്തിൽ നഷ്ടപ്പെട്ടു. അടുത്തിടെയാണ് കാരിക്ക് കുഞ്ഞ് പിറന്നത്.
അപകടസമയത്ത് കാരിയോടൊപ്പം കുഞ്ഞ് ഉണ്ടായിരുന്നില്ല. കാരിയ്ക്ക് പുറമേ ഒൻപത് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് കാർ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.അപകടത്തേക്കുറിച്ച് കാരി ബെർനൻസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. കടുത്ത വേദനയിലും സഹായമില്ലാതെ എഴുന്നേൽക്കാൻ പോലുമാവാത്ത അവസ്ഥയിലുമാണ് എന്നാണ് താരത്തിന്റെ അമ്മ കുറിച്ചത്. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു , എന്നാൽ ഗുരുതരാവസ്ഥയിൽ തന്നെ ആണ് എന്നും ഇപ്പോളും വാർത്തകൾ വരുന്നത് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/sApBSjc6MJk