പ്രശസ്ത ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ക്രിസ്റ്റ്യൻ ഒലിവർ പെൺമക്കളായ അന്നിക് , മഡിറ്റ എന്നിവരും പൈലറ്റുമാണ് മരിച്ചത്.താരവും മക്കളും സഞ്ചരിച്ച സ്വകാര്യവിമാനം പറക്കുന്നതിനിടെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചക്ക് 12.10ന് സെൻറ് വിൻസെൻറിലെ ബെക്വിയ വിമാനത്താവളത്തിൽ നിന്ന് ഗ്രനേഡൈൻസിലേക്ക് ഒറ്റ എഞ്ചിൻ വിമാനം പുറപ്പെട്ടത്. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനാണ് താരവും കുടുംബവും ബെക്വിയയിലെത്തിയത്.വിമാനം കടലിൽ പതിക്കുന്നതിൻറെ ദൃശ്യങ്ങൾ പാജെറ്റ് ഫാമിലെ മീൻപിടിത്തക്കാർ കണ്ടിരുന്നു. ദൃക്സാക്ഷികളിൽ നിന്ന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ തീര സംരക്ഷണ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തകർക്ക് വിമാനം പതിച്ച സ്ഥലത്ത് എത്താൻ സാധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.2006ൽ ജോർജ് ക്ലൂണിക്കൊപ്പം ദ് ഗുഡ് ജർമൻ എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റ്യൻ ഒലിവറിൻറെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 2008ലെ ആക്ഷൻ, കോമഡി ചിത്രം സ്പീഡ് റേസറിലൂടെ ജനപ്രീതി നേടി. അറുപതിലേറെ സിനിമകളിലും ടിവി ഷോകളിലും ക്രിസ്റ്റ്യൻ ഒലിവർ വേഷമിട്ടിട്ടുണ്ട്. വിമാന അപകടത്തിൻ്റെ വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് അന്തരിച്ച നടൻ ക്രിസ്ത്യൻ ഒലിവറിനും പെൺമക്കൾക്കും അനുശോചന പ്രവാഹമാണ്. . പ്രസ്തുത ചിത്രത്തിൻ്റെ സംവിധായകൻ നിക്ക് ലിയോൺ, സഹനടൻ ബായ് ലിംഗ് എന്നിവർ ഒലിവറിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തി. തൻ്റെ മികച്ച സഹപ്രവർത്തകനും നടനും സുഹൃത്തും ആയതിന് ലിയോൺ നന്ദി പറഞ്ഞു. ഇരുവരും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് അനുസ്മരിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,