ആനകളെ മറ്റുള്ള സ്റ്റേറ്റുകളിൽ നിന്നും കൊണ്ടുവരാനുള്ള നിയമം

0

ആന പ്രേമികൾക്ക് സന്തോഷ വാർത്ത ,കാട്ടാനക്കലിയിൽ നാടു വിറയ്ക്കുമ്പോൾ ക്ഷേത്രോത്സവങ്ങൾക്ക് നാട്ടാനകളില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഉത്സവങ്ങൾക്ക് ആനകളുടെ ക്ഷാമം രൂക്ഷമായതോടെ ദേവസ്വം ബോർഡ് വനംവകുപ്പിന്റെ സഹായം തേടി. ബോർഡിനു കീഴിലുള്ള 1250–ലേറെ ക്ഷേത്രങ്ങളിലെ ഉത്സവ നടത്തിപ്പിനായി കോട്ടൂർ‍, കോന്നി, കോടനാട് കേന്ദ്രങ്ങളിലെ ആനകളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനും മന്ത്രിക്കും കത്തു നൽകി. ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനു പ്രത്യേക പരിശീലനം സിദ്ധിച്ച ആനകളെ മുൻകാലങ്ങളിൽ ദേവസ്വം ബോർഡ് വനംവകുപ്പിന്റെ പക്കൽ നിന്ന് വാടകയ്ക്ക് എടുത്തിരുന്നു.

 

 

നേരത്തെ അസം, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ആനകളെ വാങ്ങാൻ ദേവസ്വം ബോർഡിന് പദ്ധതിയുണ്ടായിരുന്നുവെങ്കിലും കേന്ദ്ര ചട്ടങ്ങൾ എതിരായതിനാൽ മുന്നോട്ടുപോയില്ല. നിലവിൽ ഒരു ദിവസത്തെ ഉത്സവത്തിന് 30,000 മുതൽ 1 ലക്ഷം രൂപ വരെ ആനകൾക്കു വാടക ഈടാക്കുന്നുണ്ട്. 2003– ലെ വന്യജീവി സംരക്ഷണ നിയമ ഭേദഗതി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ആനകളെ കൊണ്ടുവരുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 2022– ൽ മെരുക്കിയ ആനകളെ ഉടമസ്ഥ അവകാശമുള്ളവർക്കു കൊണ്ടുപോകാമെന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Uf3CmCKJZow

Leave A Reply

Your email address will not be published.