ജയറാം എന്ന പേരിനോടു ചേർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളും ചെണ്ടയും ആനക്കമ്പവും തമാശയും മിമിക്രിയുമുണ്ട്. കഥാനായകൻ എന്ന സിനിമയിലെ ജയറാം കഥാപാത്രത്തോട് ‘രാമനാഥന് ഇതും വശമുണ്ടോ’ എന്നു ചോദിക്കുമ്പോൾ പ്രേക്ഷകർക്കും തോന്നുന്നു ജയറാമിനു വശമില്ലാത്ത ഒന്നുമില്ലെന്ന്. ഏറ്റവും പുതിയ ജയറാം സിനിമയാണ് അബ്രഹാം ഓസ്‌ലർ.എന്തു തീരുമാനം എടുക്കുമ്പോഴും കുടുംബമാണ് എനിക്കു വലുത്. സിനിമയുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ എന്റെ മോനാണു പറഞ്ഞത് ‘മലയാളത്തിൽ അപ്പായ്ക്കു ബ്രേക്ക് എടുക്കാം. ആവർത്തനവിരസത മാറുമല്ലോ. തെലുങ്കിൽ നിന്നൊക്കെ വരുന്ന പടങ്ങളും ചെയ്യാം. നായകനല്ല എന്നല്ലേയുള്ളൂ. മറ്റു വേഷങ്ങൾ ചെയ്യാനും കൂടുതൽ ഭാഷകളിലേക്കു പോകാനും പറ്റും. നല്ല സിനിമ വരുമ്പോൾ മലയാളത്തിലും ചെയ്യാം’ എന്ന്.
ഒന്നര വർഷം മുൻപു മിഥുൻ എന്റടുത്തു വന്നു കഥ പറഞ്ഞു. ടൈറ്റിൽ മാത്രമാണ് ആദ്യം പറഞ്ഞത്. അബ്രഹാം ഓസ്‌ലർ. ഇതൊരു ആക്‌ഷൻ സിനിമയാണോ എന്നാണു ഞാൻ മിഥുനോടു ചോദിച്ചത്. ആക്‌ഷനല്ല, ഇതൊരു ക്രൈം മെഡിക്കൽ ത്രില്ലറാണെന്നു കേട്ടപ്പോൾ രസം തോന്നി. വയനാട്ടിലുള്ള ഡോക്ടർ കൃഷ്ണയാണു കഥ എഴുതിയത്. കഥ മുഴുവൻ കേട്ടപ്പോൾ ഞാൻ മിഥുനോട് ചോദിച്ചു, ‘ഇതു ജയറാമിനു ചേരുന്ന ക്യാരക്ടറാണോ അതോ നിങ്ങൾ വേറെ ആരിലേക്കെങ്കിലും പോകുന്നതാണോ നല്ലത്’ എന്ന്. അത്രയും ഹെവി ആയ, നല്ല കഥാപാത്രമാണ്. ഞാൻ ചെയ്യുന്നില്ലെങ്കിൽ അവർ ഈ പടം തന്നെ വേണ്ടെന്നു വയ്ക്കും എന്നു കേട്ടപ്പോൾ സന്തോഷം തോന്നി.എന്നാൽ ചിത്രത്തിന് ഗംഭീര പ്രതികരണം തന്നെ ആണ് വരുന്നത് , ജയറാമിന് വരുന്ന വിമർശനങ്ങളെ കുറിച്ചും അഭിമുഖത്തിൽ താരം പറഞു , എന്നാൽ അത് എല്ലാം മുഖ വിലക്ക് എടുക്കാറില്ല എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,