ഉത്സവസീസൺ പ്രമാണിച്ച് 45 ഇനങ്ങൾക്ക് വിലകുറച്ച് സപ്ലൈകോ. റംസാൻ – ഈസ്റ്റർ – വിഷു പ്രമാണിച്ചാണ് സംസ്ഥാന സർക്കാരിൻ്റെ ഇടപെടലുണ്ടായത്. ഏപ്രിൽ 13വരെയാണ് ആനുകൂല്യം ലഭിക്കുക. ഉത്സവസീസണുകളിൽ വിലവർധന രൂക്ഷമാകാൻ സാധ്യതയുള്ളതിനാലാണ് സർക്കാർ നീക്കം.സപ്ലൈകോയിൽ സബ്‌സിഡി ഇല്ലാത്ത 45 സാധനങ്ങളുടെ വിലയാണ് കുറച്ചത്. പുതുക്കിയ വില ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സബ്‌സിഡി ഇല്ലാത്ത 15 അവശ്യസാധനങ്ങൾക്കും, 10 ശബരി ഉത്പ്പന്നങ്ങൾക്കും മറ്റു കമ്പനികളുടെ 20 ഉത്പന്നങ്ങൾക്കും കിലോയ്ക്ക് രണ്ടുരൂപ മുതൽ 40 രൂപവരെ കുറയും. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോൾ സാധനങ്ങളുടെ വിലയിൽ 20 മുതൽ 200 രൂപവരെ വിലക്കുറവുണ്ട്. സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചിരുന്നില്ല.
ഏഴു വർഷത്തിനുശേഷം കഴിഞ്ഞമാസം 13 സബ്‌സിഡി സാധനങ്ങളുടെ വിലകൾ പൊതു വിപണിയിലെ വിലയുടെ 35 ശതമാനം സബ്‌സിഡി നൽകുന്ന തരത്തിൽ പുതുക്കി നിശ്ചയിച്ചിരുന്നു.വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണം അടുത്ത മാസം ഒന്നിലേക്കു നീട്ടിവയ്ക്കാൻ ഭക്ഷ്യവകുപ്പു തീരുമാനിച്ചതായി സൂചന. ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. റേഷൻ കാർഡ് വഴി ആണ് ഈ കാര്യങ്ങൾ വിൽക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/BktUHHoHH1s