ഈ മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്നു വരെ നീട്ടി. ഈ മാസത്തെ റേഷൻ നാളെ കൂടി ഉണ്ടാകും. റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്ഡേഷനായി അനുവദിക്കുന്ന അവധി മാർച്ച് രണ്ടിനായിരിക്കും. അതിനാൽ ശനിയാഴ്ച റേഷൻകടകൾ തുറക്കില്ല.മാർച്ച് മാസത്തിലും അധിക അരി ഉണ്ടാകും. നീല കാർഡുടമകൾക്ക് 4 കിലോ അരിയും വെള്ള കാർഡിന് 5 കിലോ അരിയും അധികമായി വിതരണം ചെയ്യും. 10.90 രൂപ നിരക്കിലാണ് വില്പന. നിലവിലെ വിഹിതത്തിന് പുറമെയാണ് അധികം അരി നൽകുന്നത്. കഴിഞ്ഞ മാസങ്ങളിലും അധികം സ്റ്റോക്കുള്ള അരി ഇത്തരത്തിൽ വിതരണം ചെയ്തിരുന്നു .അതേ സമയം,റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച കടയടപ്പ് സമരം ഒഴിവാക്കണമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അനിൽ ആവശ്യപ്പെട്ടു. റേഷൻ വ്യാപാരി സംഘടനകളുമായി മന്ത്രി ചർച്ച നടത്തി. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കാൻ തയ്യാറെന്ന് മന്ത്രി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി മാറുംവരെ സാവകാശം വേണമെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടു. വ്യാപാരികളുടെ എല്ലാ ആവശ്യങ്ങളോടും അനുകൂല സമീപനമാണെന്നും മന്ത്രി അറിയിച്ചു.സംഘടനകളുടെ സംയുക്ത യോഗം ചേർന്ന ശേഷം തീരുമാനം അറിയിക്കാമെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു. മാർച്ച് ഏഴിനാണ് റേഷൻ വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ചത്. മാർച്ച് മാസവും അധിക അരി ഉണ്ടാകും. നീല കാർഡുടമകൾക്ക് നാല് കിലോ അരിയും വെള്ള കാർഡിന് അഞ്ച് കിലോ അരിയും അധികം നൽകും. 10.90 രൂപ നിരക്കിലാണ് വില്പന. നിലവിലെ വിഹിതത്തിന് പുറമെയാണ് അധികം അരി നൽകുന്നത്. കഴിഞ്ഞ മാസങ്ങളിലും അധികം സ്റ്റോക്കുള്ള അരി ഇത്തരത്തിൽ വിതരണം ചെയ്തിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/jVVppfZV-lg