കൈ രേഖ ഫലം പറയും ഹസ്തരേഖ നോക്കി ഭാവി അറിയുന്ന മാർഗ്ഗം ഭാരതത്തിൽ പണ്ട് തൊട്ടേ പ്രചാരത്തിൽ ഉണ്ട്. എല്ലാ കൈത്തലങ്ങളിലും പ്രധാനമായി ആറു രേഖകളാണുള്ളത്. മുകളിൽ നിന്ന് താഴേക്ക് മൂന്ന് എണ്ണം, ഹൃദയരേഖ , ബുദ്ധി രേഖ ജീവ രേഖ വലത്തേകൈയ്യിൽ ഇടത്തുനിന്ന് വലത്തേക്ക് ബുധരേഖ , സൂര്യ രേഖ, ശനിരേഖ ഇതിനെ വിധിരേഖ എന്നും വിളിക്കും. ഓരോ മുഖ്യരേഖയും ജീവിതത്തിന്റെ ഗതിവിഗതികളിൽ സ്വാധീനം ചെലുത്തുകയും ജീവിതപ്രയാണത്തിന്റെ വഴികൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.ജീവിതത്തിന്റെ ദൈർഘ്യമല്ല ജീവരേഖ സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ മേന്മയും, ശൈലിയും രീതിയുമൊക്കെയാണ്. നമ്മുടെ ഉന്മേഷം, ഊർജസ്വലത, ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം, യുക്തിഭദ്രത, ന്യായാന്യായ വിവേചനം ഇവയൊക്കെ ജീവരേഖ നിർണയിക്കും.സ്വഭാവശുദ്ധി, മഹിമ, തൊഴിൽരംഗം, സൗഹൃദങ്ങൾ, ദൈനംദിന ജീവിതപ്രശ്നങ്ങൾ, വിജയിക്കാനുള്ള ശേഷി,
മാനസിക വ്യാപാരങ്ങൾ എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്നു.ആയൂർരേഖ വ്യക്തവും നീളവുമുള്ളതാണെങ്കിൽ നല്ലസൂചനകളാണ് നൽകുന്നത്. എന്നാൽ ഇതിനെ മുറിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ വൻ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ആയുർരേഖയും ബുദ്ധിരേഖയും തമ്മിൽ അകലം ഉണ്ടെങ്കിൽ നിങ്ങൾ തുറന്ന മനസുള്ളവരാണെന്ന സൂചനയാണ് നൽകുന്നത്. ആയുർരേഖ വളഞ്ഞാണ് നീളുന്നതെങ്കിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നാണ് വിശ്വാസം.നിങ്ങളുടെ ഇരുകൈകളും നിവർത്തി പിടിക്കുമ്പോൾ ഇടംവലം കൈകളിലെ വിവാഹരേഖകൾ ചേർന്നിരിക്കുകയാണെങ്കിൽ ഇവത്തരക്കാർ പങ്കാളിയെ നിറഞ്ഞ മനസോടെ സ്വീകരിക്കും. മാതാപിതാക്കളുടെ താൽപര്യത്തിന് അനുസരിച്ചായിരിക്കും ഇവർ പങ്കാളിയെ തിരഞ്ഞെടുക്കുന്നത്. അച്ചടക്കം, സാമാന്യ ബോധം തുടങ്ങിയവ ഇവരുടെമുഖമുദ്രയാണ്. വലതുകൈയ്യിലെ വിവാഹരേഖ ഇടതുകൈയ്യിലേതിനെക്കാൾ ഉയർന്നതാണെങ്കിൽ പ്രായത്തിൽ മൂത്ത പങ്കാളിയെ തിരഞ്ഞെടുത്തേക്കാം. അത്യപൂർവ്വ വ്യക്തികളുടെ കൈകളിൽ കാണുന്ന ചിന്നങ്ങൾ അറിയാൻ വീഡിയോ കാണുക ,