ഭാരത് വിനോദ് ചരിഞ്ഞു. മരണകാരണം കുറച്ച് ദിവസമായുള്ള പാദരോഗം വലിയ ചെവി. എടുത്ത കൊന്പുകൾ, വിരിഞ്ഞ മസ്തകം, 18 നഖങ്ങൾ, ഉയർന്ന തലക്കുന്നി. അക്ഷരനഗരിയുടെ സ്വന്തം ഗജരാജൻ ഭാരത് വിനോദിന്റെ അഴകാർന്ന രൂപം ഇങ്ങനെ. അവന് ആരാധകരും നിരവധിയാണ്. ആ തലപ്പൊക്കം ഇനി ഒാർമകളിലേക്ക്. ബുധനാഴ്ച രാവിലെയാണ് കൊമ്പൻ ചരിഞ്ഞത്.കോട്ടയം കുമ്മനത്ത് ആനകൾക്ക് വേണ്ടി മാത്രം വെട്ടുകല്ളിൽ തീർത്ത വലിയവീടിന്റെ മുറ്റത്തെ വലിയ ഷെഡിൽ ഭാരത് വിനോദിന്റെ മൃതദേഹം പൊതുദർശനത്തിന് െവച്ചിരുന്നു. അവസാനമായി കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും ആനപ്രേമികളും നാട്ടുകാരും എത്തിക്കൊണ്ടിരുന്നു. അതിൽ അടുത്ത സ്കൂളിലെ കുട്ടികളും. പലർക്കും േഫാട്ടോ എടുക്കണം. ചിലർക്ക് ആന ചരിഞ്ഞ് കിടക്കുന്നത് ആദ്യമായി കണ്ടതിന്റെ ആശ്ചര്യം.
ഭാരത് വിനോദിന്റെ െഫ്രയിമിട്ട ചിത്രത്തിന് പിന്നിലായി ചുവന്ന പട്ടിൽ പൊതിഞ്ഞ് ആന. മുന്നിൽ കൊളുത്തിവെച്ച നിലവിളക്കുകളും ചന്ദന തിരികളും. ഉടമ ഭാരത് ആശുപത്രി ഉടമ ഡോ. വിനോദ് വിശ്വനാഥനും അടുത്തബന്ധുക്കളും സുഹൃത്തുക്കളും അടങ്ങാത്ത വേദനയോടെ ഉണ്ട്. . തൃശ്ശൂർ പൂരത്തിന് പാറേമേക്കാവിന്റെ വലത്തേക്കൂട്ടാനയുടെ സ്ഥാനം കിട്ടുകയെന്നാൽ 15 ആനയിൽ രണ്ടാം സ്ഥാനമായിരുന്നു.’ വരുന്നവർ ഓർത്തെടുക്കുകയാണ് ഭാരത് വിനോദിനെ ആനപ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി കൊമ്പൻ ഭാരത് വിനോദ് ചരിഞ്ഞു. അക്ഷരനഗരിയിലെ യുവരാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്ന ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിയിലുള്ളതായിരുന്നു 42 വയസ്സുള്ള ഭാരത് വിനോദ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,