മോഹൻലാൽ കാണിച്ചു തന്ന തന്റെ ബോക്സ് ഓഫീസ് പവർ

വീണ്ടും മോഹൻലാൽ കാണിച്ചു തന്ന തന്റെ ബോക്സ് ഓഫീസ് ബോക്സ് ഓഫീസിനെ വിറപ്പിച്ച് മോഹൻലാൽ ചിത്രം നേരിന്റെ കുതിപ്പ്. ആഗോള ബോക്സ് ഓഫീസിലെ ഒരാഴ്ചത്തെ കളക്ഷൻ കണക്കുകൾ പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‍വുഡ് പുറത്തുവിട്ടിരിക്കുകയാണ്. നേര് ആഗോളതലത്തിൽ ആകെ 40 കോടിയിൽ അധികം നേടി എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോർട്ട്. റെക്കോർഡുകൾ പലതും തകരുമെന്നും മോഹൻലാൽ സിനിമയുടെ ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.ഒരു നടനെന്ന നിലയിലും മോഹൻലാലിന് ചിത്രം നിർണായകമായിരുന്നു. നേരിൽ മോഹൻലാൽ നടത്തിയ പ്രകടനം താരത്തിന്റെ ആരാധകരുടെ പ്രശംസ നേടിയിരിക്കുകയാണ്. താരഭാരമില്ലാതെ നടനായി മോഹൻലാൽ ഒരു കഥാപാത്രത്തെ മികവറ്റുതായി അവതരിപ്പിച്ചിരിക്കുന്നു എന്നാണ് നേരിലെ വക്കീലായ വിജയമോഹനെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. അത്രത്തോളം സ്വാഭാവികതയോടെയാണ് മോഹൻലാൽ ചിത്രത്തിലെ കഥാപാത്രമായ വിജയമോഹനെ അവതരിപ്പിച്ചിരിക്കുന്നു.

 

സംവിധായകൻ ജീത്തു ജോസഫിന്റെ ഒരു സിനിമയിൽ മോഹൻലാൽ നായകനായി എത്തുമ്പോഴുള്ള പ്രതീക്ഷകൾ ശരിവയ്‍ക്കുന്നതാണ് നേരിന്റെ വിജയം. റിയലിസ്റ്റിക്കായി നേരിനെ അവതരിപ്പിച്ചപ്പോൾ മോഹൻലാലിനും ചിത്രം അഭിമാനിക്കാൻ പോന്നതായി. ഒരു ഇമോഷൻ കോർട് റൂം ചിത്രം എന്ന് നേരത്തെ ജീത്തു ജോസഫ് പ്രമോഷൺ അഭിമുഖങ്ങളിൽ വ്യക്തമാക്കിയത് ശരിവയ്‍ക്കുന്നു നേര് കണ്ടവർ. ജീത്തു ജോസഫും ശാന്തി മായാദേവിയുമാണ് തിരക്കഥ എഴുതിയത്. എന്നാൽ ഈ ചിത്രത്തിന്റെ ഓവർ സീസ് റിപോർട്ടുകൾ മികച്ചത് തന്നെ ആണ് നേടിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article