ലൂസിഫറിൽ നിന്നും എമ്പുരാനിൽ ഇങ്ങനെയും ഗംഭീര മാറ്റങ്ങൾ കണ്ടോ

0

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാൻ. പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 2023ന്റെ പകുതിയോടെയാണ് ആരംഭിക്കുന്നത്. ആശിർവാദ് സിനിമാസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഹൊംബാളെ ഫിലിംസ് എന്നിവ സംയുക്തമായിട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ലൂസിഫറിലേതു പോലെ തന്നെ ടൊവീനോ തോമസ്, മഞ്ജു വാര്യർ, ഫാസിൽ തുടങ്ങിയവരാണ് രണ്ടാം ഭാഗത്തിലും പ്രധാന താരങ്ങളായി എത്തുന്നത്. 400 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്.വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഗംഭീര ഫൈറ്റ് സീനുകളടക്കം ചിത്രത്തിലുണ്ടെന്ന സൂചനകൾ നൽകുന്ന പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഘട്ടം ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക.

 

അതിനിടെ ചിത്രത്തിൽ വൻ താരനിര തന്നെയുണ്ടാകുകയെന്ന വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാലിന്റെ നായികയായി എത്തുന്നത് പാകിസ്ഥാനിലെ മുൻനിര നായികയായ മഹിറ ഖാൻ ആണെന്നുള്ള വാർത്തകളും വന്നിരുന്നു. അതേസമയം എമ്പുരാനിൽ തന്റെ റോളിനെ കുറിച്ചും താരം നേരത്തേ പ്രതികരിച്ചിരുന്നു. സിനിമയിൽ സ്റ്റീഫനൊപ്പം സയിദ് മൂസയായി താനും എത്തും. എന്നാൽ എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കിൽ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂവെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. ലൂസിഫറിൽ നിന്നും എമ്പുരാനിൽ ഇങ്ങനെയും ഗംഭീര മാറ്റങ്ങൾ ഉണ്ട് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.