സിനിമ താരം അപൂർവക്ക് കല്യാണം ആദ്യം രജിസ്റ്റർ വിവാഹം നടത്തിയതാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മലർവാടി ആട്‌സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടി അപൂർവ ബോസിന്റെ വിവാഹവിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അടുത്ത സുഹൃത്തായിരുന്ന ധിമൻ തലപത്രയാണ് അപൂർവയുടെ വരൻ. ധിമന്റെ വീട്ടുകാരുടെ ആചാരപ്രകാരമുള്ള ബംഗാളി വെഡ്ഡിങ് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബർ മാസം രാജസ്ഥാനിൽവച്ചായിരുന്നു വിവാഹം. ചടങ്ങിൽ വധൂവരന്മാർ ബീജ് നിറത്തിലെ വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. അപൂർവയുടേത് സാരിയും, ധിമന്റേത് കുർത്തയുമായിരുന്നു. രസകരമായ ചടങ്ങുകളും നടന്നു.കഴിഞ്ഞ വർഷം മെയ് മാസം രണ്ടുപേരും വീട്ടുകാരുടെ സാന്നിധ്യത്തിൽ റജിസ്റ്റർ വിവാഹം നടത്തിയിരുന്നു. രണ്ടു വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന ഇരുവർക്കും അന്ന് ആചാരപ്രകാരമുള്ള വിവാഹം നടത്താൻ ലഭിച്ച സമയക്കുറവാണ് റജിസ്റ്റർ വിവാഹത്തിൽ എത്തിച്ചത്.പ്രണയ വിവാഹമാണ് ഇവരുടേതും. ഇക്കുറി ഭർത്താവിന്റെ ആചാരപ്രകാരമാണ് അപൂർവയുടെ വിവാഹം നടന്നത്.

 

 

കുടുംബത്തിലെ ചില മുതിർന്ന അംഗങ്ങളുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അന്ന് പെട്ടെന്നൊരു വിവാഹം നടത്തേണ്ട സാഹചര്യം ഒത്തുവന്നത്. ശേഷം രണ്ടുപേരും അമ്പലത്തിൽ വച്ചൊരു മാലയിടൽ ചടങ്ങും നടത്തിയിരുന്നു പത്മശ്രീ ഡോക്ടർ സരോജ് കുമാർ , പൈസ പൈസ , പകിട , ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിലും അപൂർവ വേഷമിട്ടിട്ടുണ്ട്. സ്വിറ്റ്‌സർലൻഡിലെ ജനീവയിലാണ് അപൂർവ ഇപ്പോൾ താമസം. അവിടെ യൂനൈറ്റഡ് നേഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ് അപൂർവ. എന്നാൽ ഇപ്പോൾ വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/uyibZVAaja8

 

 

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article