ഈ ഒരു പച്ചക്കറി കഴിച്ചാൽ രക്തവർദ്ധനവ് ഉണ്ടാവും

0

പോഷക ഗുണങ്ങളാൽ നിറഞ്ഞ ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ പച്ചക്കറിയിൽ പലർക്കും അറിയാത്ത നിരവധി ഗുണങ്ങളുണ്ട്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഒരാളുടെ ആരോഗ്യത്തിലും പ്രതിരോധശേഷിയിലും ഗുണപരമായ ഫലമുണ്ടാക്കുമെന്നതിൽ യാതൊരുവിധ തർക്കവുമില്ല. അവ നിങ്ങളുടെ ഭക്ഷണത്തിൽ പോഷകങ്ങൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയുടെ സവിശേഷമായ സംയോജനമാണ് നൽകുന്നത്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഉന്മൂലനം ചെയ്ത് ദുഷിപ്പുകൾ ഇല്ലാതാക്കാനും ഇവ സഹായിക്കുന്നു.നല്ല കടും നിറമുള്ള ബീറ്റ്റൂട്ട് ഒരു വൈവിധ്യമാർന്ന പച്ചക്കറിയാണ്. ഉയർന്ന അളവിൽ നൈട്രേറ്റുകൾ, ബെറ്റാലൈൻ പിഗ്മെന്റുകൾ, ഫൈബർ,കൂടാതെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, തയാമിൻ, റൈബോഫ്ലേവിൻ, ഗ്ലൂട്ടാമൈൻ, സിങ്ക്, ചെമ്പ്, സെലിനിയം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്.

 

 

രക്തചംക്രമണം, ആർത്തവം, ഹെപ്പറ്റോബിലിയറി തകരാറുകൾ എന്നിവയ്ക്ക് ഇത് സ്ഥിരമായി ഉപയോഗിക്കുന്നു.എന്നാൽ അതുമാത്രം അല്ല മുഖം വെളുപ്പിക്കാനും ഇതുകൊണ്ടു സഹായിക്കുന്നു , രക്തം വർധിപ്പിക്കാനും ഇത് നല്ല ഒരു പച്ചക്കറി ആണ് , ബീറ്റ്റൂട്ടിലുള്ള നൈട്രിക് ഓക്സൈഡ് ഒരു വാസോഡിലേറ്ററായി പ്രവർത്തിക്കുന്നു, അതുവഴി ടിഷ്യൂകളിലെ രക്തത്തിന്റെ വ്യാപനം വർദ്ധിക്കുന്നു. ബീറ്റ്‌റൂട്ട് കഴിച്ചതിന് ശേഷം ഉണ്ടാകുന്ന നൈട്രിക് ഓക്സൈഡിന്റെ വർദ്ധനവ് ആരോഗ്യമുള്ള ആളുകളിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.