പോസ്റ്റൽ വകുപ്പിൽ നിരവധി അവസരങ്ങൾ

‎തൊഴിലന്വേഷകർക്ക് ഇതാ സുവർണ്ണാവസരം പോസ്റ്റൽ വകുപ്പിൽ ഡയറക്റ്റ് ഏജന്റ്, ഫീൽഡ് ഓഫീസർ തസ്തികകളിൽ അവസരം

തൊഴിലന്വേഷകർക്ക് ഇത് സുവർണ്ണാവസരം. പോസ്റ്റൽ വകുപ്പിൽ ഡയറക്റ്റ് ഏജന്റ്,ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
ഒക്ടോബർ 24ന് രാവിലെ 10 മണി മുതൽ 12 മണി വരെ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ വാക് – ഇൻ – ഇന്റർവ്യൂ നടക്കും.

ആലപ്പുഴ പോസ്റ്റൽ ഡിവിഷന്റെ പരിധിയിൽ വരുന്ന ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ നിന്നുള്ള യോഗ്യതയുള്ള അപേക്ഷകർ ഒക്ടോബർ 24ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേൽവിലാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ ഹാജരാകണം.

*ഡയറക്റ്റ് ഏജന്റ്

യോഗ്യതകൾ: 18 വയസ്സ് പ്രായം പൂർത്തിയായ കേന്ദ്ര / സംസ്ഥാന സർക്കാർ അംഗീകൃത പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ.

*ഫീൽഡ് ഓഫീസർ

യോഗ്യതകൾ: ഗ്രൂപ്പ് എ / ഗ്രൂപ്പ് ബി തസ്തികകളിൽ നിന്ന് ഉൾപ്പെടെ വിരമിച്ച കേന്ദ്ര / സംസ്ഥാന ജീവനക്കാർ, ഗ്രാമീൺ ഡാക് സേവകർ മുതലായ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.
അഭിമുഖത്തിന് മുൻകൂർ രജിസ്റ്റർ ചെയ്യണം.
അതിനായി അപേക്ഷകർ ബയോഡാറ്റ dopli4alappuzha@gmail.com എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുകയോ 8547680324 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് സന്ദേശമായോ നൽകണം.
അവസാന തീയതി ഒക്ടോബർ 23. പരമാവധി മറ്റുള്ളവരിലേക്കും എത്തിക്കുക

 

Facebook
Pinterest
Twitter
LinkedIn

Be the first to comment

Leave a Reply

Your email address will not be published.


*