പോസ്റ്റ് ഓഫീസിൽ നിന്നു 755 രൂപയ്ക്ക് ഇൻഷുറൻസും 4 ആനുകൂല്യങ്ങളും

പോസ്റ്റ് ഓഫീസിൽ നിന്നു 755 രൂപയ്ക്ക് 15 ലക്ഷം ഒറ്റത്തവണ 755 രൂപ അടച്ചാൽ 15 ലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്നതുൾപ്പെടെയുള്ള മൂന്ന് പുതിയ അപകട ഇൻഷുറൻസ് പദ്ധതിയുമായി തപാൽ വകുപ്പ്. കുറഞ്ഞ പ്രീമിയം തുകയിൽ കൂടുതൽ നേട്ടം നൽകുന്ന ഇൻഷുറൻസ് പദ്ധതികൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് അഞ്ച് ലക്ഷം, പത്ത് ലക്ഷം, 15 ലക്ഷം എന്നിങ്ങനെ പരിരക്ഷ ഉറപ്പു നൽകുന്ന അപകട ഇൻഷുറൻസ് പോളിസികൾ തപാൽ വകുപ്പ് ആരംഭിച്ചിരിക്കുന്നത്.അപകട ഇൻഷുറൻസ് പദ്ധതിയാണെങ്കിലും എല്ലാ രോഗങ്ങൾക്കും ഇതു വഴി നിശ്ചിത പരിധിക്കുള്ളിൽ സഹായം ലഭിക്കും. പ്രസവത്തിനും ഈ പദ്ധതി വഴി ഇൻഷുറൻസ് ലഭിക്കും. 755 രൂപ ഒറ്റത്തവണ അടയ്ക്കുന്ന പദ്ധതിയിൽ പോളിസി ഉടമ മരിക്കുകയോ പൂർണമായോ ഭാഗികമായോ വൈകല്യം സംഭവിക്കുകയോ ചെയ്താൽ മുഴുവൻ തുകയായ 15 ലക്ഷം രൂപയും ലഭിക്കും. 355 രൂപയുടെ പോളിയിൽ 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക.

 

 

555 രൂപയുടെ പോളിസിയിൽ 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. പോളിസി ഉടമ മരിക്കുകയോ പൂർണമായ വൈകല്യം സംഭവിക്കുകയോ ചെയ്താലാണ് മുഴുവൻ തുകയും ലഭിക്കുക.സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ, വാർഷിക ആരോഗ്യ പരിശോധന, ആശ്രിതരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ, യോഗ്യരായ കുട്ടികളുടെ വിവാഹച്ചെലവ്, 30,000 രൂപ വരെ ഔട്ട് പേഷ്യന്റ് ആനൂക്യലങ്ങൾ എന്നിവയാണ് പോളിസിയുടെ മറ്റ് സവിശേഷതകൾ. പോളിസി എടുത്ത് 15 ദിവസം മുതലാണ് കവറേജ് ലഭിക്കുന്നത്. നേരത്തെയുള്ള രോഗങ്ങൾക്കുള്ള കവറേജ് 45 ദിവസം മുതലാണ്.തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഉപഭോക്താക്കൾക്കാണ് പോളിസിയിൽ ചേരാനാകുക. ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ ചെന്ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് തുറന്ന് പദ്ധതിയിൽ ചേരാം. 18 മുതൽ 65 വയസുവരെയുള്ള ആർക്കും സ്‌കീമിൽ ചേരാവുന്നതാണ്. ഇതൊരു സീറോ ബാലൻസ് അക്കൗണ്ടാണ്. ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ നൽകി അക്കൗണ്ട് തുടങ്ങാം. ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/pOPYRqE7tRQ

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article