വികലാംഗ പെൻഷൻടക്കം സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തിയത് നാലു മാസത്തെ ക്ഷേമ പെൻഷനുകൾ. വാർധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവ പെൻഷൻ എന്നിങ്ങനെ വിവിധ ക്ഷേമ പെൻഷനുകൾ ഒന്നിച്ചാണ് വിതരണം ചെയ്യുന്നത്. 1600 രൂപവെച്ച് 6400 രൂപയാണ് ഓരോ ഗുണഭോക്താവിനും നൽകാനുള്ളത്. കേന്ദ്രം തുച്ഛമായ തുകയാണ് പെൻഷനായി അനുവദിക്കുന്നതെങ്കിലും എല്ലാ വിഭാഗങ്ങൾക്കും 1600 രൂപ തികച്ചാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്. ഒടുവിൽ ആഗസ്റ്റിലെ പെൻഷനാണ് നൽകിയത്.കേന്ദ്ര വിഹിതം കൂടി ഉൾപ്പെടുത്തിയാണ് പെൻഷൻ വിതരണമെങ്കിൽ ഈ തുക സമയത്ത് കിട്ടാറില്ല. സാമൂഹിക സുരക്ഷാ പെൻഷനിൽ മൂന്നു വിഭാഗങ്ങളിലായി 200 മുതൽ 300 രൂപവരെയാണ് കേന്ദ്രസഹായം.
സംസ്ഥാനത്തെ ആകെയുള്ള 44 ലക്ഷം ഗുണഭോക്താക്കളിൽ 8.46 ലക്ഷം പേർക്കാണ് ഈ നാമമാത്ര സഹായവുമുള്ളത്. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ വെറും 16.62 ശതമാനം മാത്രമാണിത്. 2023 ജൂൺ വരെ സംസ്ഥാന വിഹിതമായ 1300 രൂപയും കേന്ദ്ര വിഹിതമായ 300 രൂപയും ചേർത്ത് 1600 രൂപ സംസ്ഥാന സർക്കാറാണ് നൽകിയിരുന്നത്. എന്നാൽ, കേന്ദ്രവിഹിതം കൈപ്പറ്റി സംസ്ഥാനം ക്രെഡിറ്റ് നേടുന്നു എന്ന വാദമുന്നയിച്ച് ഈ രീതി വിലക്കി, എന്നാൽ പലർക്കും ഈ തുക ലഭിക്കാനുണ്ട് , 5 മാസത്തെ പെൻഷൻ തുക ആണ് വിതരണം ചെയ്യാൻ ഉള്ളത് , ഈ മാസം തന്നെ തുക വിതരണം ചെയ്യും എന്ന് പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,