റേഷൻ കാർഡ് ഉള്ളവർക്ക് അറിയിപ്പ് ഭാരത് അരി വിതരണം ഇങനെ

തൃശൂർ: സംസ്ഥാനത്ത് റേഷൻ കടകളിലൂടെ വിതരണം ചെയ്തിരുന്ന അരി ഭാരത് അരി എന്ന പേരിൽ കേന്ദ്ര ഗവൺമെന്റ് വിതരണം ചെയ്ത് ജനത്തെ പറ്റിക്കരുതെന്ന് ടി.എൻ.പ്രതാപൻ എംപി. ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റ് അടിയന്തിരമായി ഇടപെടണം. ബന്ധപ്പെട്ട മന്ത്രി പരാതി പറഞ്ഞ് നിൽക്കാതെ പരിഹാരത്തിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു. . ഈ അരിയാണ് കിലോയ്ക്ക് 29 രൂപ നിരക്കിൽ കേന്ദ്ര സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്നത്.’ മോദി നൽകുന്ന അരി എന്ന് പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തരുതെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. ‘റേഷൻ കാർഡ് ഇല്ലാതെയാണ് ഭാരത് അരി നൽകുന്നത്. യഥാർത്ഥ ഉപഭോക്താക്കൾക്ക് അരി നൽകാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെങ്കിൽ അത് പൊതുവിതരണ സമ്പ്രദായത്തിലൂടെ വേണം. ഇക്കാര്യം റേഷൻ വ്യാപാരികളുടെ സംഘടന ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അരി വിതരണത്തിലൂടെ രാഷ്ട്രീയ ലാഭം കൈകൊണ്ട ചരിത്രമില്ല.’

 

 

സൗജന്യ അരി നൽകലും വില കുറച്ച അരി നൽകലും നടത്താറുണ്ടെങ്കിലും സംസ്ഥാന ഗവൺമെന്റുകൾ റേഷൻ കട വഴി നൽകുന്ന അരി പിൻവാതിലിലൂടെ ഏറ്റെടുത്ത് വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതാപൻ പറഞ്ഞു. 29 രൂപക്ക് നൽകുന്നതെന്ന് മന്ത്രി ജി.ആർ അനിൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. റേഷൻ കടയിൽ ലഭിക്കുന്ന അരിയാണ് 29 രൂപക്ക് ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത്. റേഷൻ കടയിൽ കിട്ടുന്ന ചമ്പാ അരിയല്ല ഇത്. ചാക്കരി എന്ന് നാട്ടിൽ പറയുന്ന അരിയാണ്. അല്ലാതെ, കൂടിയ ജയ അരി ഒന്നുമല്ല. ഇതേ അരിയാണ് 24 രൂപക്ക് സപ്ലൈക്കോ വഴി നൽകുന്നത്. സപ്ലൈകോ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നുള്ളത് യഥാർഥ്യമാണെന്നും, എന്നു കരുതി തൊഴിലാളികളെ പിരിച്ചു വിടുകയോ കടകൾ അടച്ചു പൂട്ടുകയോ ഇല്ല. കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഭാരത് അരി വിതരണം ചെയ്യുന്നത് കിലോയ്ക്ക് 29 രൂപ നിരക്കിലാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/yWBRvzkB2bI

Facebook
Twitter
Email
LinkedIn

Leave a Reply

Your email address will not be published. Required fields are marked *

Newsletter

Signup our newsletter to get update information, news, insight or promotions.

Latest Article