നടുറോഡിലിരുന്ന് പൂച്ചയെ ഭക്ഷിച്ച് യുവാവ്;ഞെട്ടലിൽ മലപ്പുറംകാർ

0

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ആണ് ചർച്ച ചെയുന്നത് , നടുറോഡിൽ ഇരുന്ന് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. വിവിധ ഭാഷ തൊഴിലാളിയായ യുവാവാണ് പൂച്ചയെ ഭക്ഷിച്ചത്. കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നാലുദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് സഹിക്കാൻ വയ്യാതെ വന്നതോടെ പൂച്ചയെ പച്ചയ്ക്ക് തിന്നുകയായിരുന്നുവെന്ന് യുവാവ് മൊഴി നൽകിയതായി പോലീസ് പറയുന്നു. ഇത് അറിഞ്ഞതോടെ പോലീസ് ഷവർമയും , പഴവും യുവാവിന് വാങ്ങി നൽകി. ഭക്ഷണം കഴിച്ച് കഴിഞ്ഞതോടെ യുവാവ് അപ്രത്യക്ഷനായി എന്നും പോലീസ് പറഞ്ഞു.മാന്യമായരീതിയിൽ വസ്ത്രം ധരിച്ചിരുന്ന ഇയാൾ രണ്ടുദിവസമായി പ്രദേശത്ത് അലഞ്ഞുതിരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. യുവാവിനെ മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ലെന്നും നാട്ടുകാരും വ്യാപാരികളും പറഞ്ഞു.

 

യുവാവ് മാനസികപ്രശ്‌നമുള്ള ആളാണ് എന്നാണ് പോലീസ് കരുതിയത്. എന്നാൽ യുവാവിനോട് സംസാരിച്ചപ്പോൾ അയാൾക്ക് മാനസികപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി.എന്നാൽ ഇങനെ ഒരു സംഭവം ആദ്യമായിട്ട് ആണ് എന്നും പറയുന്നു , മനുഷ്യ മനഃസാക്ഷി മരവിച്ചു പോകുന്നൊരു സംഭവമാണ് മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് പുറത്തുവരുന്നത്. ജനത്തിരക്കേറിയ റോഡിനോട് ചേർന്നുള്ള ബസ് സ്റ്റാൻഡിൽ ഇരുന്ന് പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന യുവാവിന്റെ വീ‍ഡിയോയും ചിത്രങ്ങളുമാണ് പുറത്തുവന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക,

 

 

Leave A Reply

Your email address will not be published.