അരിക്കൊമ്പന്റെ തിരിച്ച് വരവ് മുടക്കുന്നതാര്

0

കോതയാർ അണക്കെട്ടിനോടു ചേർന്നുള്ള വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട് തമിഴ്‌നാട്. കഴിക്കും മുമ്പ് പുല്ല് കോതയാർ അണക്കെട്ടിൽ നിന്ന് നന്നായി കഴുകി എടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തമിഴ്‌നാട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.,പ്രകൃതി മനോഹരമായ പുതിയ ഇടത്ത് അരിക്കൊമ്പൻ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് സുപ്രിയ സാഹു അറിയിച്ചു. അരിക്കൊമ്പന്റെ ആരോഗ്യ നിലയും നീക്കങ്ങളും തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ച് വരികയാണെന്നും അവർ വ്യക്തമാക്കി.ചൊവ്വാഴ്ച പുലർച്ചെയാണ് ആനയെ കളക്കാട് മുണ്ടുന്തുറ കടുവാ സങ്കേതത്തിലെ നിബിഡ വനമേഖലയിലേക്ക് മാറ്റിയത്.

 

 

സ്ഥലം മാറ്റിയത് മുതലേ അരിക്കൊമ്പൻ ഉത്സാഹത്തോടെയാണെന്നും നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് തമിഴ്‌നാട് സർക്കാർ അറിയിച്ചത്. പത്ത് വാച്ചർമാർ, നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവരടങ്ങിയ സംഘമാണ് അരിക്കൊമ്പന്റെ ആരോഗ്യനിലയും നീക്കങ്ങളും വെറ്റിനറി ഡോക്ടർമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും മേൽനോട്ടത്തിൽ നിരീക്ഷിച്ച് വരുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലും ലഭിക്കുന്നുണ്ടെന്ന് തമിഴനാട് വനംവകുപ്പ് അറിയിച്ചു. അരികൊമ്പൻ ജനവാസ മേഖലയിൽ പ്രശനം ഉണ്ടാക്കുകയും ചെയ്യും എന്നാൽ ഈ ആനയെ കാട്ടിലേക്ക് അയക്കാൻ തന്നെ ആണ് തീരുമാനം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.