ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി രണ്ടുമാസത്തെ ക്ഷേമപെൻഷനെങ്കിലും നൽകാനുള്ള ശ്രമത്തിലേക്ക് സർക്കാർ. ഇതിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 1500 കോടിരൂപ വായ്പയെടുക്കാനാണ് തീരുമാനം. ജനുവരിയിൽത്തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നെങ്കിലും പലിശനിരക്ക് കുറവാണെന്നതുൾപ്പെടെയുള്ള കാരണങ്ങളാൽ സഹകരണ ബാങ്കുകൾ പണം നൽകാൻ തയ്യാറായില്ല. ഇതോടെ പലിശനിരക്ക് 8.8 ശതമാനം എന്നത് 9.1 ആക്കി സർക്കാർ ഉയർത്തി.കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം കാരണമാണെന്ന് വിശദീകരിക്കാമെങ്കിലും ക്ഷേമപെൻഷൻ വിതരണം ചെയ്യാത്തത് സാധാരണക്കാർക്കിടയിൽ പ്രതിസന്ധിയും പ്രതിഷേധവും ഉണ്ടാക്കുന്നുണ്ടെന്ന് സി.പി.എം. നടത്തിയ ശില്പശാലയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.സാമൂഹികസുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷനും നൽകുന്നതിന് ഒരുമാസം 900 കോടിയോളമാണ് വേണ്ടത്. പെൻഷൻ വിതരണത്തിനുള്ള ഫണ്ട് കണ്ടെത്താൻ സഹകരണ ബാങ്ക് കൺസോർഷ്യവുമായി ധാരണാപത്രം ഒപ്പിട്ടത്.
8.8 ശതമാനത്തിന് പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുക്കാമെന്നായിരുന്നു ഇതിലെ ധാരണ. ഈ പലിശയും 9.1 ശതമാനമാക്കി. മൂന്നുമാസത്തെ പെൻഷനാണ് കുടിശ്ശികയുള്ളത്.നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. ജനുവരിയിലെ പെൻഷൻ കൂടി ചേർത്താൽ ഇപ്പോൾ തന്നെ 5 മാസത്തെ പെൻഷൻ കുടിശികയാണ്. 5 മാസത്തെ കുടിശികയിൽ 2 മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല. ഒരു മാസം ക്ഷേമ പെൻഷൻ നൽകാൻ 900 കോടി രൂപയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പലരും പെൻഷൻ ലഭിക്കാതെ ദുരിതത്തിൽ താനെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,