വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും തമ്മിലുള്ള ബന്ധം സിനിമ ലോകത്ത് പരസ്യമായ ഒരു രഹസ്യമാണ്. വളരെക്കാലമായി ഇരുവരും അടുപ്പത്തിലാണ് എന്ന് പല സന്ദർഭങ്ങളിലും പുറത്തുവന്ന കാര്യമാണ്. എന്നാൽ ഇത് സംബന്ധിച്ച് ഇരുവരും എന്തെങ്കിലും പറഞ്ഞിരുന്നില്ല. എന്നാൽ അവധിക്കാലം ഒന്നിച്ച് ആഘോഷിക്കുന്നതും വിശേഷ ദിവസങ്ങളിൽ ഒത്തുചേരുന്നതും പതിവാണ്. തെലുങ്കിലെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി രണ്ടാം വാരത്തിൽ രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം നടക്കുമെന്നാണ് പറയുന്നത്. ഇത് സത്യമാണെങ്കിൽ വാലൻറെയെൻസ് ഡേയ്ക്ക് മുന്നോടിയായി ഒരു സിൽവർ സ്ക്രീൻ പ്രണയം സാഫല്യത്തിലെത്തും. എന്നാൽ, ഇതേക്കുറിച്ച് ഔദ്യോഗികമായി ഇരുതാരങ്ങളുടെയും ഭാഗത്ത് നിന്നും പ്രതികരണം ഒന്നു വന്നിട്ടില്ല.
ഇരുവരുടേയും വിവാഹ നിശ്ചയം ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ന്യൂസ് 18 തെലുങ്കാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. ഫെബ്രുവരി രണ്ടാം വാരത്തിൽ വിജയ്യുടേയും രശ്മികയുടേയും വിവാഹനിശ്ചയം നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രശ്മിക മന്ദാനയോ വിജയ് ദേവരകൊണ്ടയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സിനിമയ്ക്ക് പുറത്തും ഇരുവരെയും പലപ്പോഴും ഒരുമിച്ചാണ്. പല അവധി ദിവസങ്ങളിലും ഇരുവരും ഒന്നിച്ചായിരുന്നു. ഇരുവരും ഒരുമിച്ച് ഡിന്നറിനു പോകുകയും ചെയ്യാറുണ്ട്. ഇതോടെ ഡേറ്റിംഗിനെക്കുറിച്ചുള്ള വാർത്തകളും പ്രചരിക്കാൻ തുടങ്ങി. എന്നിരുന്നാലും, ഒരു അഭിമുഖത്തിൽ വിജയ് തന്റെ നല്ല സുഹൃത്താണെന്നാണ് രശ്മിക മന്ദാന പറഞ്ഞത്. നേരത്തേയും വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,