റേഷൻകാർഡ് മസ്റ്ററിങ് ചെയ്യാത്തവർ ഇത് ശ്രദ്ധിക്കണം മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള ഇ കെവൈസി മസ്റ്ററിങ് ഇന്നു മുതൽ പ്രത്യേക ക്യാംപുകൾ സജ്ജമാക്കി നടത്തും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റേഷൻകടകളിലും അവയ്ക്കു സമീപത്തെ ഹാളുകളിലും വച്ചാണു പ്രത്യേക മസ്റ്ററിങ് ക്യാംപുകൾ നടക്കുന്നത്. ഇ പോസ് തകരാറില്ലാതെ മസ്റ്ററിങ് നടത്താൻ ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഒഴിവാക്കിയിട്ടുണ്ട്.ജില്ലയിൽ ആകെ 11,27,054 പേരാണു മസ്റ്ററിങ് നടത്തേണ്ടത്. ഇതിൽ 14611 പേർ മസ്റ്ററിങ് ചെയ്തു. 10,11,503 പിങ്ക് റേഷൻകാർഡ് ഉടമകളിൽ 1,15,551 പേർ മസ്റ്ററിങ് ചെയ്തു. 1,28,513 മഞ്ഞ റേഷൻകാർഡ് ഉടമകളിൽ 17,598 പേരും മസ്റ്ററിങ് പൂർത്തിയാക്കി.
കൂടുതൽ പേർ എത്തിയാൽ വെയിലേൽക്കാതെ ഇരിക്കാൻ സൗകര്യമില്ലാത്ത റേഷൻകടകളിലാണു തൊട്ടടുത്തുള്ള ഹാളിൽ ക്യാംപ് നടത്തുന്നത്. സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും നിർത്തിവെച്ചു. റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ എൻ.ഐ.സിക്കും ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടി വരുന്നതിനാലാണ് നിർത്തിവച്ചതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും. സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻ.ഐ.സിയും ഐ.ടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിങ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിങ് ചെയ്യുന്നതിന് ആവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
https://youtu.be/xmx9URYaJI4