സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കി. 684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്ന് ഉത്തരവിൽ പറയുന്നു.ഈ മാസം 26ന് ഉള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കണം.നാല് മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. ഒരു മാസത്തെ കുടിശ്ശിക നൽകനാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടു മാസത്തെ പെൻഷൻകൂടി നൽകാനുണ്ട്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ.
കുടിശികയുണ്ടായിരുന്ന രണ്ടു മാസത്തെ പെൻഷനായി 3200 രൂപ ഏപ്രിൽ നാലിന് അനുവദിച്ചിരുന്നു. 1871 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയെങ്കിലും പിന്നീടത് 15,390 കോടിരൂപയായി കുറച്ചു.ഇന്ന് മുതൽ 26 വരെയാകും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തുക. നവകേരള സദസ്സ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഒരു മാസത്തെ പെൻഷൻ എങ്കിലും കൊടുക്കണം എന്ന നിർബന്ധാവസ്ഥയിൽ സർക്കാർ എത്തിയിരിക്കുന്നത്. എന്നാൽ ഈ പുതിയ ലിസ്റ്റിൽ ഉള്ളവർക്ക് മാത്രമാണ് ഈ പണം ലഭിക്കുകയുള്ളു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,.