സംസ്ഥാനത്ത് റേഷൻ കാർഡിന്റെ മസ്റ്ററിങ് സെർവർ തകരാറിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. മാർച്ച് 15, 16, 17 തീയതികളിലായി മസ്റ്ററിങ് നടപടികൾ പരമാവധി പൂർത്തിയാക്കനായിരുന്നു സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് പദ്ധതിയിട്ടിരുന്നത്. എന്നാൽ തകരാർ പ്രശ്നത്തെ തുടർന്ന് റേഷൻ കാർഡിന്റെ ഇ-കെവൈസി നടപടി സിവിൽ സപ്ലൈസ് വകുപ്പിന് നിർത്തിവെക്കേണ്ടി വന്നു. ഇനി സെർവർ പ്രശ്നം പരിഹരിച്ചതിന് ശേഷമേ മസ്റ്ററിങ് നടപടികൾ പുനഃരാരംഭിക്കൂ. സെർവർ പ്രശ്നം പൂർണമായി പരിഹരിച്ച ശേഷമം മാത്രമേ മസ്റ്ററിങ് നടത്താനാകൂവെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷമോ അതിന് മുൻപോ സെർവർ പ്രശ്നം പരിഹരിച്ച ശേഷം മസ്റ്ററിംഗ് നടത്തുമെന്നാണ് സൂചന.എന്നാൽ ഇതുവരെ 15 ലക്ഷം കാർഡ് ഉടമകൾക്ക് മാത്രമാണ് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്.
അതിനാൽ മസ്റ്ററങ്ങിനായി പോകുമ്പോൾ ഈ രേഖകൾ എപ്പോഴും കൈയ്യിൽ കരുതാൻ മറക്കേണ്ട.റേഷൻ കാർഡ് ബന്ധപ്പെടുത്തുന്ന നടപടിയാണ് ഈ മസ്റ്ററിങ്. അതിനാൽ റേഷൻ കാർഡിനൊപ്പം ആധാർ കാർഡ് കൈയ്യിൽ കരുതേണ്ടതാണ്. കാർഡംഗങ്ങൾ എല്ലാവരും നിർബന്ധമായി മസ്റ്ററിങ്ങിനായി നിശ്ചിത കേന്ദ്രത്തിൽ എത്തണം. കാർഡംഗങ്ങൾ എല്ലാവരും നേരിട്ടെത്തി ഇ-പോസ് മെഷനിൽ വിരൽ പതിപ്പിക്കേണ്ടതാണ്. മുൻഗണനാകാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശമാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മഴുവൻ അംഗങ്ങളും നേരിട്ടെത്തി ഇ-പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചുകൊണ്ട് മാത്രമേ ഈ പ്രക്രിയ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ, കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/gLtmn-UcpHI