മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമാണ് മലൈക്കോട്ട വാലിബൻ. ഇരുവരും ഒന്നിക്കുന്നത് കൊണ്ട് തന്നെ ഏറെ ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബൻ പ്രദർശനത്തിനെത്തിയത്.എന്നാൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പിന്നാലെ ചിത്രത്തിന് എതിരെ വലിയ രീതിയിലുള്ള ഡീഗ്രേഡിങ്ങ് നടന്നിരുന്നു.ചിത്രത്തിന് എതിരെ വലിയ തരത്തിലുള്ള നെഗറ്റീവ് റിവ്യൂവാണ് എത്തിയത്. എന്നാൽ ഈ നെഗറ്റീവ് റിവ്യൂകൾ ഒന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.ചിത്രത്തിന് ആദ്യ ദിനം മികച്ച കളക്ഷനാണ് ലഭിച്ചത്.
മലൈക്കോട്ടൈ വാലിബൻ ആദ്യ ദിനത്തിൽ ആഗോളതലത്തിൽ 6.5 കോടിയ്ക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയതായി സാച്‌നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.ആദ്യ ദിന കളക്ഷന്റെ സിംഹഭാഗവും കേരളത്തിൽ നിന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 5.8 കോടി നേടി. ഇതോടെ സംസ്ഥാനത്ത് നിന്ന് ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷനിൽ അഞ്ചാം സ്ഥാനത്തേക്ക് വാലിബൻ എത്തിയിരിക്കുകയാണ്.കർണാടകയിൽ നിന്ന് 35 ലക്ഷം ചിത്രം നേടി.തമിഴ്നാട്ടിൽ നിന്ന് 14 ലക്ഷവും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 35 ലക്ഷം രൂപയും വാലിബൻ നേടി.വരും ദിവസങ്ങളിൽ ചിത്രം മികച്ച കളക്ഷൻ നേടുമെന്നാണ് സിനിമ ട്രാക്കർമാർ കരുതുന്നത്. അതേസമയം ഫാന്റസി ത്രില്ലർ ആണ് മലൈക്കോട്ട വാലിബൻ. എന്നാൽ മനഃപൂർവ്വമുള്ള മോശം പറയുന്നതാണ് ഏതാനും പറയുന്നു ,