ക്ഷേമ പെൻഷൻ 1600 രൂപ കിട്ടില്ല സംസ്ഥാനസർക്കാർ

0

മാസങ്ങൾ കുടിശികയായ വിവിധ ക്ഷേമപെൻഷനുകളിൽ ആദ്യ രണ്ടുഗഡു ഉടൻ വിതരണം ചെയ്യാനൊരുങ്ങി പിണറായി സർക്കാർ. പെൻഷൻ മുടക്കം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുമുമ്പ് രണ്ടുഗഡു പെൻഷനെങ്കിലും കൊടുത്ത് ജനവികാരം തണുപ്പിക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നത്. ഏഴുമാസത്തെ വിവിധ സാമൂഹികക്ഷേമ പെൻഷനുകളാണ് മുടങ്ങിക്കിടക്കുന്നത്. ഇത് പ്രതിപക്ഷം പ്രചാരണായുധമാക്കുമെന്ന ഭയവും സർക്കാരിനുണ്ട്.കേന്ദ്രം കഴിഞ്ഞ ദിവസം 4000 കോടി രൂപ അനുവദിച്ച പശ്ചാത്തലത്തിൽ അതിൽനിന്ന് ഒരുഭാഗം പെൻഷനുവേണ്ടി മാറ്റാനാണ് തീരുമാനം. രണ്ടോ മൂന്നോ ദിവസത്തിനകം ആദ്യ ഗഡു പെൻഷൻകാർക്ക് ലഭിക്കുമെന്നറിയുന്നു. 58 ലക്ഷം ക്ഷേമ പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്.

 

ഇവർക്ക് ഓഗസ്റ്റിലെ പെൻഷൻ ഡിസംബറിൽ കൊടുത്തു. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള പെൻഷൻ കൊടുക്കാനുണ്ട്. 9,600 രൂപവീതമാണ് ഓരോരുത്തർക്കും കുടിശിക. 4,000 കോടിയിലേറെ രൂപ ഇതിനായി സംസ്ഥാന സർക്കാർ കണ്ടെത്തണം. നടപ്പുവർഷം പൊതുവിപണിയിൽ നിന്ന് 28,000 കോടിയോളം രൂപയാണ് കടമെടുക്കാമായിരുന്നത്. ഇതുമുഴുവൻ സർക്കാർ എടുത്തുകഴിഞ്ഞു.കേന്ദ്രം നൽകിയ 4000 കോടിയിൽ ഒരു ഭാഗം പെൻഷനു മാറ്റിവച്ചാലും രണ്ടു ഗഡുവിനുള്ള കാശ് തികയില്ല. അതിനാൽ ബാക്കി തുകയ്ക്ക് സഹകരണ ബാങ്കുകളെ ആശ്രയിക്കാനാണ് ധനവകുപ്പ് നീക്കം. എന്നാൽ, വായപയുടെ പലിശയിൽ തീരുമാനമാകാത്തത് പ്രതിസന്ധിയാണ്. 9.75 ശതമാനം പലിശയെങ്കിലും വേണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെട്ടത്. പെൻഷൻ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.