മകൾ അനൗഷ്കയുടെ പിറന്നാൾ കുടുംബസമേതം ആഘോഷിച്ച് അജിത്ത് കുമാർ. മകൾക്കും ഇളയ മകൻ ആദ്വികിനും അജിത്ത് കുമാറിനുമൊപ്പമുള്ള പിറന്നാൾ ആഘോഷ ചിത്രം ശാലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അനൗഷ്കയുടെ പതിനാറാം പിറന്നാൾ ആഘോഷമായിരുന്നുഅനൗഷ്ക വലിയ കുട്ടിയായെന്നും ശാലിനെയെയും അനൗഷ്കയെയും കണ്ടാൽ സഹോദരിമാരാണെന്നേ തോന്നൂ എന്നും ആരാധകർ പറയുന്നു. ഈ അടുത്താണ് ശാലിനി സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.കുടുംബത്തിന്റെ യാത്രകളുടെയും മറ്റും വിശേഷങ്ങളാണ് ചിത്രങ്ങളിലൂടെ ശാലിനി പങ്കുവയ്ക്കുന്നത്.അജിത്കുമാറിന്റെ ഭാര്യയായ ശേഷം സിനിമാലോകത്തുനിന്ന് ഇടവേളയെടുത്ത നടിയാണ് മലയാളികളുടെ സ്വന്തം ബേബി ശാലിനിയായ ശാലിനി അജിത്കുമാർ.പിന്നീട് രണ്ടു മക്കളുടെ അമ്മയായി,
കുടുംബിനിയുടെ റോളിലേക്ക് പ്രവേശിച്ച ശാലിനി സിനിമാ തിരക്കുകളിൽ നിന്നൊക്കെ മാറി നിന്നു. മാത്രമല്ല പൊതുവേദികളിലോ സിനിമയിലെ ഗ്ലാമർ പരിപാടികളിലോ ഒന്നും ശാലിനിയെ കണ്ടിരുന്നില്ല.മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയർച്ചിയാണ് അജിത്തിൻറെ പുതിയ പ്രോജക്ട്. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ അർജുൻ സർജ, തൃഷ, റെജിന കസാൻഡ്ര, ആരവ് തുടങ്ങിയവരും അഭിനയിക്കുന്നു.ലൈക്ക പ്രൊഡക്ഷൻസിൻറെ ബാനറിൽ സുഭാസ്കരൻ അല്ലിരാജ നിർമിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം നിരവ് ഷാ ആണ്. സംഗീതം അനിരുദ്ധ്. എന്നാൽ ഈ വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,