ജയനും ഷീലയും അനശ്വരമാക്കിയ ശരപഞ്ജരം പുനഃസൃഷ്ടി സണ്ണിലിയോനും ഭീമൻ രഘുവും ജോഡികൾ എത്തുന്നു എന്ന വാർത്തകൾ ഏലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ബോളിവുഡ് നടി സണ്ണി ലിയോണി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പാൻ ഇന്ത്യൻ സുന്ദരി എന്ന വെബ് സീരിസിന്റെ ടീസർ പുറത്തിറങ്ങി. സണ്ണി ലിയോണിയ്‌ക്കൊപ്പം ഭീമൻ രഘുവാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരം എന്ന സിനിമയിലെ ഏറ്റവും ഹിറ്റായ രംഗമാണ് ടീസറിൽ പുനഃരാവിഷ്‌കരിച്ചിരിക്കുന്നത്.ജയനും ഷീലയുമാണ് ശരപഞ്ജരത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജയന്റെ കഥാപാത്രം കുതിരയെ തടവുമ്പോൾ ഷീല നോക്കി നിൽക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഇത് അതേ പടി അനുകരിക്കുന്ന ഭീമൻ രഘുവിനെയും സണ്ണി ലിയോണിയെയും ടീസറിൽ കാണാം.
എച്ച്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്.മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി . പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ. അപ്പാനി ശരത്തും മാളവികയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെയുണ്ട്. എന്നാൽ ഈ വെബ് സീരിസ് ഉടൻ റിലീസ് ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/UbwwH_ONdIc