ക്ഷേമപെൻഷൻ 3200 അറിയിപ്പ് എത്തി

0

സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ വിതരണം ഇന്ന് തുടങ്ങും. മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. 3200 രൂപ വീതമാണ് ലഭിക്കുക. അറുപത് ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1550 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 212 കോടിയുമാണ് നല്‍കിയത്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അര്‍ഹരില്‍ 26.74 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. ശേഷിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നല്‍കും.

 

ഈ മാസം 23നു മുമ്പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പെന്‍ഷന്‍ തുകയില്‍ വര്‍ധനയില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ക്ഷേമപെന്‍ഷന്‍ അടുത്ത സാമ്പത്തിക വര്‍ഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ പ്രതിമാസ പെന്‍ഷന്‍ തുക 1600 രൂപയാണ്.900 കോടി രൂപയാണ് സംസ്ഥാനം ഒരു മാസം പെന്‍ഷനായി ചിലവഴിക്കുന്നത്. ജനുവരി അവസാനത്തോടെ 6 മാസത്തെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. കേന്ദ്രത്തിന്റെ സഹകരണമില്ലായ്മയാണ് പെന്‍ഷന്‍ കൂട്ടാന്‍ നിലവില്‍ സംസ്ഥാനത്തിന് കഴിയാത്തത് എന്ന് ധനമന്ത്രി ആരോപിച്ചു.പ്രകടനപത്രികയനുസരിച്ച് പെന്‍ഷന്‍ 2500 രൂപയാക്കുമെന്നായിരുന്നു എല്‍ഡിഎഫ് വാഗ്ദാനം. എന്നാല്‍ നിലവില്‍ കുടിശികയുള്ളതിനാല്‍ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചിരിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave A Reply

Your email address will not be published.