സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സാമൂഹ്യക്ഷേമപെൻഷൻ തുകയിൽ മാറ്റമില്ല. അർഹരായവർക്ക് പ്രതിമാസം 1600 രൂപ നൽകുന്നത് അടുത്ത സാമ്പത്തിക വർഷവും തുടരും. പെൻഷൻ ഉയർത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് ധനമന്ത്രി പറഞ്ഞത്.സംസ്ഥാനത്ത് 50.66 ലക്ഷം പേർക്കാണ് സർക്കാർ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. ഇതുകൂടാതെ സ്വന്തമായി വരുമാനമില്ലാത്ത ക്ഷേമനിധി ബോർഡുകളിലെ 6.73 ലക്ഷം അംഗങ്ങൾക്കും സർക്കാർ ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നു. വരുമാനമുള്ള ക്ഷേമനിധി ബോർഡുകൾ വഴി 4.28 ലക്ഷം പേർക്കും പെൻഷൻ ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ ആകെ 62 ലക്ഷം പേർക്കാർ 1600 രൂപ വീതം പെൻഷൻ ലഭിക്കുന്നത്.സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ നടക്കും.
6 മാസത്തെ കുടിശ്ശിക കൂടി നൽകാനുണ്ട്. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് 667 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.ക്ഷേമപെൻഷന് പണമനുവദിച്ചു എന്ന് ഞായറാഴ്ച തന്നെ ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചിരുന്നുവെങ്കിലും ഇതിൽ ഉത്തരവായിരുന്നില്ല. തുടർന്ന് ധനവകുപ്പിന് പണം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടികൾ നീണ്ടു പോകുന്നതെന്ന് വിമർശവുമുയർന്നു. പിന്നാലെയാണ് ഇന്നലെ ഒരു മാസത്തെ പെൻഷന് പണമനുവദിച്ചു കൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങിയത്. എന്നാൽ തുക ഉടൻ വിതരണം ചെയ്യും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,