സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡുകൂടി വിഷുവിന് മുമ്പ് വിതരണംചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 3,200 രൂപ വീതമാണ് ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 4,800 രൂപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.ഒരു മാസത്തെ ക്ഷേമപെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കൾക്ക് കൊടുത്തെങ്കിലും ഇതുവരെ കണക്കിൽ സർക്കാർ ഒരു രൂപ പോലും സഹകരണ ബാങ്കുകൾക്ക് കൊടുത്തിട്ടില്ലെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പടുത്തതോടെ ധനമന്ത്രി മാർച്ച് 15 മുതൽ ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് പലപ്രാവശ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പെൻഷൻ വിതരണം തുടങ്ങി എന്നും പറയുന്നു ,
പെൻഷൻ ഗുണഭോക്താക്കളുടെ പേരടങ്ങിയ ലിസ്റ്റ് സഹകരണ ബാങ്കുകൾക്ക് കൈമാറുകയും ചെയ്തു.ഇപ്പോൾ സഹകരണ ബാങ്കുകൾ വിതരണം ചെയ്ത ഒരു മാസത്തെ പെൻഷൻ പണം അടുത്ത രണ്ടു മാസ പെൻഷൻ വിതരണം തുടങ്ങുന്നതിനു മുമ്പെങ്കിലും കിട്ടുമോ എന്ന ആശങ്കയിലാണ് സഹകരണ ബാങ്ക് അധികൃതർ. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾ എന്നാണ് പെൻഷൻ തുക അക്കൗണ്ടിൽ എത്തുന്നതെന്ന ഉത്കണ്ഠയിലാണ്.62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. തുടർന്ന് ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാത് മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. എന്നാൽ പലർക്കും പെൻഷൻ വിതരണം തുടങ്ങി എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,