പെൻഷൻ തുക ഉയർത്തില്ലെന്നും മറിച്ച് പെൻഷൻ കുടിശ്ശിക തീർക്കാൻ നടപടിയുണ്ടാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മികച്ച രീതിയിൽ പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം സമയബന്ധിതമായി ക്ഷേമ പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും നൽകാനുള്ള നടപടിയുണ്ടാകുമെന്നും ബജറ്റിൽ ധനമന്ത്രി പറഞ്ഞു. ഇതിന് പുറമേ പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും കുടിശ്ശികയും കനത്ത സാഹചര്യത്തിൽ ക്ഷേമ പെൻഷൻ വർധിപ്പിച്ചേക്കില്ല.
ഘട്ടംഘട്ടമായി പെൻഷൻ 2500 രൂപയാക്കുമെന്ന എൽ.ഡി.എഫ് പ്രഖ്യാപനം കണക്കിലെടുത്ത് ഇക്കുറി ബജറ്റിൽ 100 രൂപയുടെ വർധനവ് പ്രതീക്ഷിച്ചിരുന്നു. അഞ്ച് മാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്. 900 കോടിയാണ് ഒരുമാസത്തെ പെൻഷൻ നൽകാൻ വേണ്ടത്. 4500 കോടിയാണ് കുടിശ്ശിക തീർക്കാൻ മാത്രം വേണ്ടത്. ഈ സാഹചര്യത്തിൽ പെൻഷൻ വർധന അധികഭാരമാകുമെന്നാണ് വിലയിരുത്തൽ. പെൻഷന് പണം കണ്ടെത്താൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് കാര്യമായി ഗുണം ചെയ്തിട്ടില്ല. ഇത്രയും നാൾ ക്ഷേമ പെൻഷൻ മുടങ്ങിയത് നിരവധി വയോധികരെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. ഒരു മാസത്തെ ഘഡുവായ 1,600 രൂപയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. നാലു മാസത്തെ തുകയായ 6,400 രൂപയാണ് സർക്കാരിൻെറ സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയത്. എന്നാൽ ഈ തുക ഉടൻ കൊടുത്തു തീർക്കും എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,