റേഷൻ കാർഡ് ഉള്ളവർക്ക് അറിയിപ്പ്. കാർഡിൽ പേരുള്ളവരെല്ലാം എത്തണം റേഷൻ കാർഡുകളുടെ ഇ കെവൈസി മസ്റ്ററിങ് മാർച്ച് 18ന് മുൻപ് പൂർത്തിയാക്കണമെന്ന് നിർദേശം. മാർച്ച് 31 വരെ സമയമുണ്ടെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, തീയതി മാറ്റിയതിൽ പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥർക്കു വ്യക്തതയില്ല. കാർഡ് ഉടമകൾ ജീവിച്ചിരിക്കുന്നുവെന്നും മുൻഗണനാ കാർഡിന് മഞ്ഞ, പിങ്ക് കാർഡുകൾ അർഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിങ് ചെയ്യേണ്ടത്.മാർച്ച് 1,2, 8,9 തീയതികളിൽ റേഷൻ വ്യാപാരികൾക്കു പരിശീലനം നൽകണം.കാർഡ് ഉടമകൾ ജീവിച്ചിരിക്കുന്നുവെന്നും മുൻഗണനാ കാർഡിന് മഞ്ഞ, പിങ്ക് കാർഡുകൾ അർഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിങ് ചെയ്യുന്നത്.18ന് മുൻപ് പൂർത്തിയാക്കുന്നതിനായി മാർച്ച് 15, 16, 17 തീയതികളിൽ എല്ലാ താലൂക്കിലും ക്യാംപുകൾ നടത്തണമെന്ന് സർക്കുലറിൽ നിർദേശിച്ചു.പരിശീലനം ലഭിച്ച ഐടി കോഓർഡിനേറ്റർമാർ നാളെയും 24നും താലൂക്ക് തലത്തിൽ 5 പേർക്കു വീതം പരിശീലനം നൽകും. ഇവർ മാർച്ച് 1,2, 8,9 തീയതികളിൽ റേഷൻ വ്യാപാരികൾക്കു പരിശീലനം നൽകണം. എന്നാൽ റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ സേവനങ്ങൾ ലബ്യം ആവുകയും ചെയ്യും , ഈ കാര്യങ്ങൾ വളരെ ശ്രദ്ധിച്ചു വേണം ചെയ്യാൻ കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/hTFDcBVWi2E