ഇവർ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഇരിക്കുന്നിടം മുടിയും സർപ്പക്കാവ് വെട്ടി തെളിക്കുക, സർപ്പത്തിന്റെ മുട്ട നശിപ്പിക്കുക, സർപ്പക്കാവ് ആശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാൽ സർപ്പദോഷം ഉണ്ടാകും. ഭൂമിയുടെ അവകാശികളായ നാഗങ്ങൾക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേൽപ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങൾ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയിൽ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. ജന്മാന്തരങ്ങൾ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങൾ നാഗകോപത്താൽ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താൽ സംഭവിക്കുന്നു.സർപ്പദോഷ നിവാരണങ്ങൾസർപ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞൾ, സർപ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയിൽ സമർപ്പിക്കുക, പാൽ, ഇളനീർ,
എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സർപ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. സർപ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങൾ എന്നിവയ്ക്ക് പുള്ളുവൻമാരെകൊണ്ട് സർപ്പപാട്ട് പാടിച്ചാൽ സർപ്പദേവതാ പ്രീതി ലഭിക്കും. പൊതുവേ പറഞ്ഞ് കേൾക്കുന്ന ദോഷങ്ങളിലോന്നാണ് സർപ്പദോഷം. ഗ്രഹനിലയിൽ മൂന്ന്, ആറ്, പതിനൊന്ന്, ഭാവത്തിൽ രാഹുവോ കേതുവോ നിന്നാലാണ് സപ്പദോഷമുള്ളതായി പറയുന്നത്. ഗ്രഹനിലയിൽ രാഹു നിൽക്കുന്ന രാശിയുടെ ഏഴാം ഭാവത്തിൽ എപ്പോഴും കേതു ഉണ്ടാകും. അതായത് രാഹുവും കേതുവും പരസ്പരം ദൃഷ്ടി ചെയ്തു കൊണ്ടിരിക്കും. ഏതൊരു ഭാവത്തിൻ്റേയും നിവൃത്തി സ്ഥാനമാണ് അതിൻ്റെ ഏഴാം ഭാവം .ഏത് ഭാവസ്സിലാണോ രാഹു നിൽക്കുന്നത് അതിൻ്റെ നിവൃത്തി സ്ഥാനത്ത് കേതു ഉണ്ടാകുമെന്ന് സാരം. എന്നാൽ ഈ കാര്യങ്ങൾ അറിയാൻ വീഡിയോ കാണുക ,