സംഗീതത്തിന്റെ ആലാപന ശൈലിയിലൂടെ ഏഴ്സ്വരങ്ങളെയും തഴുകിയുണർത്തിയ മലയാളികളുടെ പ്രിയഗായകന് ഇന്ന് ശതാഭിഷേകം. ആയിരം പൗർണമികളുടെ ശോഭയോടെ എൺപത്തിനാലാം നിറവിൽ ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസ്. പന്ത്രണ്ട് ഭാഷകളിലും തന്റെ സ്വരമാധുര്യത്തിന്റെ അമൂല്യം പങ്കിടാൻ ഈ അതുല്യ പ്രതിഭയ്ക്ക് സാധിച്ചിരുന്നു ,ഇന്ന് 84-ാം പിറന്നാൾ. മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ. മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ ആദ്യത്തെയും അവസാനത്തെയും യേശുദാസ് എന്ന നാമം. മഹിമയാർന്ന ആ സ്വരശുദ്ധി എത്രയോ തലമുറകളെ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്. ഇന്നും യേശുദാസിന്റെ ഒരു പാട്ടുപോലും കേൾക്കാത്ത ഒരു ദിവസം പോലും മലയാളിക്ക് കടന്നുപോകില്ലെന്ന് നിസംശയം പറയാം. ശതാഭിഷിക്തനാകുന്ന അദ്ദേഹം യു.എസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുക.1940 ജനുവരി 10ന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം.
പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന കരിയറിൽ വിദേശ ഭാഷകളിൽ ഉൾപ്പെടെയായി 50,000ത്തിലധികം ഗാനങ്ങൾ യേശുദാസ് ആലപിച്ചിട്ടുണ്ട്. ശതാഭിഷേകത്തിന്റെ നിറവിൽ ഡോ.കെ.ജെ.യേശുദാസ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ 84 ആം ജന്മദിന ആഘോഷം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിൽ ഗാനഗന്ധർവ്വന് ജന്മദിനാഘോഷമുണ്ട്. പരിപാടിയിൽ ഓൺലൈനായി യേശുദാസ് പങ്കെടുത്തേക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക ,