തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ കർഷകനായിരുന്ന ദുരൈസാമി റെഡ്ഢിയാരുടേയും സരസ്വതി അമ്മാളിന്റെയും മകനായി 1963 ഡിസംബർ രണ്ടിന് ജനനം. കുമരേശൻ ദുരൈസാമി എന്നതാണ് ശരിയായ പേര്. നെപ്പോളിയൻ എന്നത് സിനിമയിൽ എത്തിയപ്പോൾ കിട്ടിയ പേരാണ് . കിരുമ്പകരൻ, മങ്കെകരസി, ദേവി, ഈശ്വരി എന്നിവർ ഇളയ സഹോദരങ്ങളാണ്. പ്രാഥമിക വിദ്യാഭ്യാസം തൃച്ചിയിലെ പെരുവാളന്നൂർ ഗവ. ഹൈസ്കൂളിൽ പൂർത്തിയാക്കിയ കുമരേശൻ തൃച്ചി സെൻറ്. ജോസഫ് കോളേജിൽ നിന്ന് ബിരുദം നേടി. 1991-ൽ റിലീസായ പുതു പുതു നെല്ല് എന്ന തമിഴ് സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായി. മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച നെപ്പോളിയൻ മലയാളത്തിൽ ദേവാസുരം, രാവണപ്രഭു എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിൽ പ്രശസ്തനായി അറിയപ്പെടുന്നു.നടൻ നെപ്പോളിയന്റെ അറുപതാം പിറന്നാളിന് ഏറെ പ്രത്യേകതയുള്ള സർപ്രൈസുമായി ഭാര്യ ജയസുധ. ഭർത്താവിന്റെ അറുപതാമത്തെ പിറന്നാളിന് നെപ്പോളിയൻ അനശ്വരമാക്കിയ അറുപതു കഥാപാത്രങ്ങളുടെ രൂപവും പേരുകളും നെയ്തെടുത്ത സ്വർണ സാരിയാണ് ഭാര്യ ജയസുധ ധരിച്ചത്. ഗോൾഡ് ജെറി വർക്കിൽ ഉള്ള ഈ സാരി ഡിസൈൻ ചെയ്തത് ഇയ്‌ല സിൽക്ക് ആയിരുന്നു.
നെപ്പോളിയനും ഭാര്യയ്ക്കും നന്ദിപറഞ്ഞുകൊണ്ട് ഇയ്‌ല സിൽക്ക് പുറത്തുവിട്ട സാരിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.അറുപതു കഥാപാത്രങ്ങളുടെ മുഖം സ്വർണ്ണനൂലിൽ തുന്നിച്ചേർത്തിരിക്കുകയാണ്. പ്യുവർ ഗോൾഡ് ജെറി വർക്കിൽ ആണ് സാരി നെയ്തിരിക്കുന്നത്. നെപ്പോളിയന്റെ കഥാപാത്രങ്ങളെല്ലാം ഒത്തുചേർന്ന സാരി ആരാധകർക്ക് വിസ്മയക്കാഴ്ചയായി. അടുത്തിടെ അറുപതാം പിറന്നാൾ കഴിഞ്ഞ നെപ്പോളിയന്റെ പിറന്നാൾ കുടുംബവും ആരാധകരും ആഘോഷമാക്കിയിരുന്നു. നെപ്പോളിയന്റെ പിറന്നാളിന് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഹിറ്റ് കഥാപാത്രങ്ങൾ കൂടി ആഘോഷിക്കണമെന്ന ഭാര്യയുടെ ആഗ്രഹപ്രകാരമാണ് ഈ സാരി നെയ്തതെന്നു ഇയ്‌ല ഡിസൈൻസ് പറയുന്നു. ഈ അവസരം തങ്ങൾക്ക് ലഭിച്ചതിനുള്ള നന്ദിയും അവർ വിഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക,
https://youtu.be/xYoQytLhmOs