അയോധ്യയിലെ രാംലല്ലയ്ക്ക് മുമ്പേ തൃപ്രയാർ രാമനെ വണങ്ങാൻ മോദിയെത്തുന്നു

0

മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെ സാന്നിധ്യം കൊണ്ട് പവിത്രമെന്ന് വിശ്വസിക്കുന്ന പൂരങ്ങളുടെ പൂരമാണ് ആറാട്ടുപുഴ പൂരം. ആ പൂരത്തിന് നായകത്വം വഹിക്കുന്ന ദേവനായ തൃപ്രയാർ ശ്രീരാമചന്ദ്രനെ വണങ്ങാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. രാജഭാവത്തിലെ പ്രതിഷ്ഠയാണ് ‘തൃപ്രയാർ തേവർ’, ‘തൃപ്രയാറപ്പൻ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ശ്രീരാമസ്വാമിയുടേത്.തൃശ്ശൂർ ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിലെ തൃപ്രയാറിൽ പുഴയുടെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുരുവായൂരിൽ നിന്ന് 22 കിലോമീറ്ററും എറണാകുളം ഇടപ്പള്ളിയിൽ നിന്ന് 55 കിലോമീറ്ററും ദൂരം.ദ്വാപരയുഗത്തിൽ ദ്വാരകയിൽ ശ്രീകൃഷ്ണഭഗവാൻ ആരാധിച്ചിരുന്ന ചതുർബാഹുവായ വൈഷ്ണ വിഗ്രഹമാണ് തൃപ്രയാറിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ക്ഷേത്ര തന്ത്രിയായ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ജനുവരി ഒന്നിന് അയച്ച കത്തിൽ ശ്രീകൃഷ്ണൻ പൂജിച്ച വിഗ്രഹമാണ് പ്രതിഷ്ഠയെന്നാണ് വിശ്വാസമെന്നും ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ വിഗ്രഹങ്ങൾ ഒരേസമയം കടലിൽ നിന്ന് ലഭിച്ച് പ്രതിഷ്ഠിച്ചതാണെന്നും പ്രതിപാദിച്ചിരുന്നു.

 

 

തുടർന്നാണ് അയോധ്യ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഇവിടെ ദർശനത്തിന് എത്താൻ പ്രധാനമന്ത്രി തീരുമാനിച്ചത് എന്ന് കരുതുന്നു.രാമായണ മാസമായി ആചരിക്കുന്ന കർക്കിടകത്തിലെ നടത്തുന്ന നാലമ്പല ദർശനത്തിലെ ആദ്യത്തെ ക്ഷേത്രമാണ് തൃപ്രയാർ തേവരുടെ സന്നിധി. ഇതൊടൊപ്പം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമിക്ഷേത്രം എന്നിവിടങ്ങളും കൂടി ചേരുന്നതാണ് ദരരഥപുത്രന്മാരെ ആരാധിക്കുന്ന ഈ നാലമ്പല ദർശനം. കർക്കടക മാസത്തിൽ ഉച്ചപൂജയ്ക്കുമുമ്പ് ഈ നാല് ക്ഷേത്രങ്ങളിലും ദർശനം പൂർത്തിയാക്കുന്ന നാലമ്പല ദർശനം പ്രധാനമന്ത്രി അടുത്തിടെ തന്റെ മൻ കി ബാത് പരിപാടിയിൽ പരാമർശിച്ചിരുന്നു. എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക,

 

Leave A Reply

Your email address will not be published.