മമ്മൂട്ടിക്ക് പത്മഭൂഷൺ, പത്മവിഭൂഷൺ ഒന്നുമില്ലേ മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണയും പത്മഭൂഷൺ പുരസ്കാരം ലഭിക്കാത്തത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇടയാക്കിയിരിക്കുന്നത്. തെലുങ്ക് നടൻ ചിരഞ്ജീവിക്ക് ഇത്തവണ പത്മവിഭൂഷൺ ലഭിച്ച സാഹചര്യവും മമ്മൂട്ടി തഴയപ്പെടുന്നുവെന്ന വികാരം കൂടുതൽ ശക്തമാക്കുന്നു. 1998 ലാണ് മമ്മൂട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിക്കുന്നത്. ഇതിന് ശേഷം പലവട്ടം അദ്ദേഹത്തിന്റ പേര് പത്മഭൂഷൺ, പത്മവിഭൂഷൺ പട്ടികയിൽ പരിഗണനയ്ക്ക് വന്നെങ്കിലും അവസാനം തഴയപ്പെടുകയായിരുന്നു. 1998 ൽ ആണ് നടൻ മമ്മൂട്ടിയ്ക്ക് പത്മശ്രീ ലഭിക്കുന്നത്. പത്മ അവാർഡ് ലഭിക്കുന്നത് മമ്മൂട്ടിയ്ക്ക് ആണ്.മമ്മൂട്ടിയ്ക്ക് ശേഷം പത്മശ്രീ ലഭിച്ചവർക്ക് പിന്നീട് പത്മഭൂഷണും വിഭൂഷണുമൊക്കെ ലഭിച്ചു. ഇന്നിപ്പോ ചിരഞ്ജീവിയ്ക്ക് വരെ പത്മ വിഭൂഷൺ.
കുറെ വർഷങ്ങളായി മമ്മൂട്ടിയുടെ പേര് പത്മഭൂഷൺ, പത്മവിഭൂഷൺ പട്ടികയിൽ പരിഗണനയ്ക്ക് വരുന്നതായി വാർത്തകൾ ഉണ്ടാകാറുണ്ട്. എന്നാൽ പ്രഖ്യാപനം ആകുമ്പോൾ ആ പേര് ഉണ്ടാകാറുമില്ല. ഇത്തവണയും പരിഗണിയ്ക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.’ സുധീർ ഇബ്രാഹീം കുറിക്കുന്നു.അതേസമയം, ‘മമ്മൂട്ടിക്ക് പദ്മഭൂഷണെങ്കിലും ഇക്കുറി നൽകി ആദരിച്ചേക്കുമെന്ന് ഏതൊ ഓൺ ലൈൻ സൈറ്റിൽ വായിച്ചിരുന്നു. ഇലക്ഷൻ വരുന്നത് കൊണ്ടും ചില ബിജെപി പ്രൊഫൈലുകളുടെ മുമ്പില്ലാത്ത മമ്മൂട്ടി സ്നേഹം കണ്ടും അത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചു’ എന്നാണ് ഹാഫിസ് മുഹമ്മദ് എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചത്. ഞെട്ടാനൊന്നും ഇല്ലെന്നാലും. ചിരഞ്ജീവിക്ക് കിട്ടി, അതും പത്മവിഭൂഷൺ. രാജ്യത്തെ സീനിയർ നടന്മാരിൽ അഭിനയത്തിലും മറ്റ് അംഗീകാരങ്ങളിലും മുന്നിൽ നയിക്കുന്ന കമലഹാസൻ, മോഹൻ ലാൽ , മമ്മൂട്ടി സ്റ്റാർ വാല്യു വെച്ച്, അമിതാഭ് ബച്ചനും രജനീ കാന്തും കൂടി ചേർന്നതിലും, ലാലിനും കമലിനും പത്മഭൂഷൺ ലഭിച്ചെങ്കിൽ അമിതാഭിനും രജനീകാന്തിനും പത്മഭൂഷണൊപ്പം വിഭൂഷണും ഉണ്ട് ഇതിലിതേ വരെ പത്മഭൂഷൺ പോലും ലഭിക്കാത്ത ഒരേ ഒരു നടനാണ് മമ്മുക്കയെന്നും ഹാഫിസ് എഴുതുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക ,