ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളം നേരാന്‍ മമ്മൂട്ടിയും മോഹൻലാലും

0

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന് വിവാഹ മം​ഗളാശംസകൾ നേരാൻ കുടുംബസമേതം എത്തി മമ്മൂട്ടിയും മോഹൻലാലും. സുരേഷ് ​ഗോപിക്കും കുടുംബത്തിനുമൊപ്പം മോഹൻലാലും ഭാര്യ സുചിത്രയും മമ്മൂട്ടിയും ഭാര്യ സുൽഫത്തും നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനകം വൈറൽ ആയിട്ടുണ്ട്. രാവിലെ 8.45 ന് ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഭാ​ഗ്യ സുരേഷിൻറെ വിവാഹം നടന്നത് . മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാ​ഗ്യയുടെ വരൻ. ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരയുണ്ട്. സിനിമാലോകത്തുനിന്ന് ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങൾ എത്തുമെന്നാണ് വിവരം. വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖർ കൊച്ചിയിലെ വിരുന്നിൽ പങ്കെടുക്കും.

 

 

ബന്ധുക്കൾക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമാണ് തിരുവനന്തപുരത്തെ വിരുന്നിലേക്ക് ക്ഷണം. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹൻ- ശ്രീദേവി ദമ്പതികളുടെ മകനാണ് ശ്രേയസ്. ആർമിയിൽ നിന്ന് വിരമിച്ചതിന് ശേഷം ബിസിനസ് രം​ഗത്തേക്ക് വന്നയാളാണ് മോഹൻ. ഭാ​ഗ്യയുടെയും ​ഗോകുൽ സുരേഷിൻറെയും അടുത്ത സുഹൃത്ത് ആയിരുന്നു ശ്രേയസ്. ആ പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് എത്തിയത്. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി, നടൻ ഗോകുൽ, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കൾ. സുരേഷ് ഗോപിക്കും ഗോകുലിനും പിന്നാലെ മാധവും സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. എന്നാൽ ഈ കല്യാണം വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു . കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave A Reply

Your email address will not be published.