മാലിദീപ് പട്ടിണിയാകും, പാകിസ്താനി യുവാവ് ചെയ്തത് കണ്ടോ

0

മാലദ്വീപിൽനിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ധാരണയായെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ സൈന്യത്തെ വേഗത്തിൽ പിൻവലിക്കാൻ ഇന്ത്യ–മാലദ്വീപ് ഉന്നതതല യോഗത്തിലാണ് തീരുമാനമായതെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ, നിലവിലുള്ള ഉഭയകക്ഷി സഹകരണം ഇരുപക്ഷവും അവലോകനം ചെയ്തു. വികസന സഹകരണം ഉൾപ്പെടെ പരസ്പരം താൽപര്യമുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ഇരുപക്ഷവും സഹകരണം ശക്തമാക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ സമ്മതിക്കുകയും ചെയ്തുവെന്നു വാർത്താകുറിപ്പിൽ വ്യക്തമാക്കി.കടൽ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ അപകീർത്തികരമായ പരാമർശങ്ങളോടെ പ്രതികരിച്ചതു വിവാദമായിരുന്നു.

 

 

മാലിദീപ് പട്ടിണിയാകും, പാകിസ്താനി യുവാവ് ഇറക്കിയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ , ഈ വീഡിയോ എല്ലാം സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറൽ ആണ് . ഏറെ പരാമർശങ്ങളും നേരിടുന്നു , ടൂറിസത്തെച്ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ചൈനയിൽ സന്ദർശനം നടത്തിയിരുന്നു. അഞ്ചുദിവസം നീണ്ട ചൈനാ സന്ദർശനത്തിനുപിന്നാലെയാണ് സൈന്യത്തെ പിൻവലിക്കണമെന്ന നിലപാട് മാലദ്വീപ് കടുപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ഇന്ത്യ ഔട്ട്എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു നിലവിലെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു അധികാരത്തിൽ എത്തിയത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.