വളരെ വലിയ ഒരു കാത്തിരിപ്പിനു ശേഷം തിയേറ്ററിൽ എത്തിയ ഒരു ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ എന്നാൽ മികച്ച ഒരു പ്രതികരണം തന്നെ ആണ് ആദ്യ ഷോകളിൽ നിന്നും വന്നുകൊണ്ടിരിക്കുനത്ത് , ഇതുവരെ കണ്ടതെല്ലാം പൊയ്.. ഇനി കാണാൻപോകുന്നത് നിജം ടിക്കറ്റെടുത്ത് തിയറ്ററിലേക്കു കയറുന്ന കാണിയെ കാഴ്ചകൾ കൊണ്ട് അമ്പരപ്പിക്കുകയാണ് ലിജോജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ. ഒപ്പം മോഹൻലാൽ എന്ന മഹാനടന്റെ ഒഴുക്കുള്ള അഭിനയം. തിയറ്ററിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അദ്ഭുതങ്ങളിലൊന്നാണ് പിറന്നുവീണിരിക്കുന്നത്– മലൈക്കോട്ടൈ വാലിബൻ മണൽക്കാറ്റിന്റെ മൂളൽ നിറഞ്ഞുനിൽക്കുന്നൊരു ദേശം. അകലെയെവിടെനിന്നോ ഒഴുകിയെത്തുന്നൊരു ഓടക്കുഴൽവിളി. അന്നാട്ടിൽ ‘കണ്ണിനു കണ്ണ്, പല്ലിനുപല്ല്’ എന്ന രീതിയിൽ പരസ്പരം പോരാടുന്ന മല്ലൻമാർ.
അവരുടെ കാലത്തെ കഥയാണ് വാലിബൻ പറയുന്നത്. പല ദേശങ്ങൾ താണ്ടി, അവിടങ്ങളിലെല്ലാമുള്ള മല്ലൻമാരെ മൂടോടെ പിഴുതെറിഞ്ഞാണ് വാലിബന്റെ വരവ്. കാമത്തിന്റെയും ചതിയുടെയും പ്രതികാരത്തിന്റെയും വിഷം നിറഞ്ഞ തേളുകൾ ആ മണൽക്കൂനയിൽ ഒളിഞ്ഞിരിപ്പുണ്ട്. മുത്തശ്ശിക്കഥകളുടെ മണമുള്ള ഒരു കഥയാണ് ലിജോ സ്വപ്നം കണ്ടിരിക്കുന്നത്. ഇതു ‘കനവാണോ നിജമാണോ’ എന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള കഥ പറച്ചിൽ രീതിയാണ് പിന്തുടരുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയിലെ ദൃശ്യങ്ങൾ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്നു എന്നാണ് മിക്ക അഭിപ്രായങ്ങളും. ഇടവേളയും ത്രസിപ്പിക്കുന്നതാണെന്നാണ് അഭിപ്രായങ്ങൾ. സാങ്കേതിക വശങ്ങളിലും മികവ് പുലർത്തിയിരിക്കുന്നു. നായകൻ മോഹൻലാലിന്റെ മികച്ച ഒരു കഥാപാത്രമാണ് എന്നും അഭിപ്രായങ്ങളുണ്ടാകുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,