കന്നിമൂലയിൽ ഈ ഒരു മരം വച്ചാൽ ആഗ്രഹസാഫല്യവും സൗഭാഗ്യവും ഉറപ്പ്

0

വാസ്തുശാസ്ത്ര പ്രകാരം എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കാണ് കന്നിമൂല , ഒരു വീട് പണിയാനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതും പ്രധാന്യമേറിയതുമായ ദിക്കാണ് കന്നിമൂല. ഗൃഹം നിർമ്മിക്കുമ്പോൾ ഈശാനകോൺ(വടക്ക് കിഴക്ക് മൂല) താഴ്ന്നും കന്നിമൂല ഉയർന്നും നിൽക്കുന്ന ഭൂമി ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.വളരെ പവിത്രതയുള്ള സ്ഥാനമായാണ് കന്നിമൂലയെ കരുതപ്പെടുന്നത്. ഇത് താഴ്ന്നുനിൽക്കുന്നതും മലിനമായിരിക്കുന്നതും കുടുംബത്തെ കാര്യമായി ബാധിച്ചേക്കാം. കുളം, കിണർ, അഴുക്കുചാലുകൾ, കക്കൂസ് ടാങ്ക്, മറ്റ് കുഴികൾ തുടങ്ങിയവ കന്നിമൂലയിൽ പാടില്ല. കന്നിമൂലയിൽ ശൗചാലയം ഒരിക്കലും പാടില്ലെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. കന്നിമൂലയുടെ അധിപൻ അസുരനാണ്. ഇത് കൊണ്ട് തന്നെയാണ് കന്നിമൂലക്കുള്ള പ്രധാന്യം ഏറുന്നത്.

 

 

ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ചു തെക്കുപടിഞ്ഞാറേ മൂലയിൽ നിന്നു വടക്കു കിഴക്കേ മൂലയിലേക്കാണ് ഊർജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത്. കന്നിമൂലയിലെ ശൗചാലയം ഈ ഊർജത്തെ മലിനമാക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് വാസ്തു ശാസ്ത്രം ഈ ദിക്കിന് ഇത്രയേറെ പ്രാധാന്യം കൽപ്പിക്കുന്നത്.. ഗൃഹത്തിൽ വസിക്കുന്നവരുടെ മാന്യത, ധനം, ഉയർച്ച, എന്നിവയ്ക്ക് ദോഷമുണ്ടാകും. കുടുംബത്തിലെ അംഗങ്ങൾ മദ്യം, മയക്കുമരുന്ന്, ലഹരി പദാർത്ഥങ്ങൾക്ക്, തുടങ്ങിയവയ്ക്ക് അടിമപ്പെടും. കുടുംബത്തകർച്ച,കർമ്മ മേഖലയിൽ തിരിച്ചടി, കുട്ടികൾക്ക് തൊഴിൽ ലഭിക്കാതിരിക്കുക, കുട്ടികൾ വഴിതെറ്റുക തുടങ്ങിയ പ്രശ്നങ്ങളും നിങ്ങളെ ബാധിച്ചേക്കാമെന്നും വാസ്തുശാസ്ത്രം പറയുന്നു. എന്നാൽ കന്നിമൂലയിൽ മരങ്ങൾ വെക്കാൻ പാടില്ല എന്നും പറയുന്നു ,

Leave A Reply

Your email address will not be published.